SignIn
Kerala Kaumudi Online
Thursday, 17 September 2026 2.50 AM IST

പത്രാധിപർ കെ. സുകുമാരൻ അനുസ്മരണം നാളെ

k-sukumarnan-
പത്രാധിപർ കെ. സുകുമാരൻ

പത്തനംതിട്ട: കേരളകൗമുദിയുടെ സ്ഥാപക പത്രാധിപർ കെ. സുകുമാരന്റെ 45-ാ മത് അനുസ്മരണ സമ്മേളനം നാളെ വൈകിട്ട് 3.30ന് കേരളകൗമുദി പത്തംതിട്ട യൂണിറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. അബിൻ വർക്കി എം.എൽ.എ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തും. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് ബി.എൽ അഭിലാഷ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, നഗരസഭ കൗൺസിലർ ശോഭ കെ. മാത്യു, എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ, സെക്രട്ടറി ഡി.അനിൽകുമാർ എന്നിവർ സംസാരിക്കും. കേരളകൗമുദി ചീഫ് സബ് എഡിറ്റർ വിനോദ് ഇളകൊള്ളൂർ സ്വാഗതവും ബ്യൂറോ ചീഫ് എം.ബിജുമോഹൻ നന്ദിയും പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL