SignIn
Kerala Kaumudi Online
Thursday, 17 September 2026 2.50 AM IST

ഹിയറിംഗ്

collector
ജില്ല കളക്ടർ എ.നിസാമുദ്ദീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നാഷണൽ ട്രസ്റ്റ് ഹിയറിംഗ്

പത്തനംതിട്ട: ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് നിയമപരമായ രക്ഷാകർതൃത്വം നൽകുന്ന നാഷണൽ ട്രസ്റ്റ് ജില്ലാതല ഹിയറിംഗിൽ 21 അപേക്ഷ തീർപ്പാക്കി. ജില്ലാ കളക്ടർ എ.നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ട്രസ്റ്റ് ജില്ല സമിതി കൺവീനർ കെ.പി രമേശ്, ജില്ല നിയമ ഓഫീസർ കെ.സോണിഷ്, ജില്ലാ സാമൂഹികനീതി ഓഫീസർ ജെ. ഷംല ബീഗം, ജില്ല നിയമസേവന അതോറിറ്റി സെക്രട്ടറി ആനി വർഗീസ് എന്നിവർ പങ്കെടുത്തു. ബുദ്ധിവൈകല്യം, ഓട്ടിസം, സെറിബ്രൽ പാർസി, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നിവ ബാധിച്ച കുട്ടികളുടെ നിയമപരമായ സംരക്ഷണമാണ് ഹിയറിംഗിലൂടെ സാദ്ധ്യമാക്കിയത്. ഹിയറിംഗിൽ 23 അപേക്ഷകളാണ് പരിഗണിച്ചത്. രണ്ട് അപേക്ഷ തുടർ നടപടിക്കായി മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL