SignIn
Kerala Kaumudi Online
Thursday, 17 September 2026 2.50 AM IST

സമ്മേളനം

mla
ചുങ്കപ്പാറ എസ്.എൻ.ഡി.പി ഹാളിൽ നടന്ന കെ.എസ്.എസ്.പി.യു കോട്ടാങ്ങൽ പഞ്ചായത്ത് സമ്മേളനം അഡ്വ. പഴകുളം മധു എം.എൽ.എ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

ചുങ്കപ്പാറ: മുൻ എൽ.ഡി.എഫ് സർക്കാർ തടഞ്ഞുവച്ചിരിക്കുന്ന പെൻഷൻകാരുടെ ഡി.എ കുടിശികയും ക്ഷാമാശ്വാസ അലവൻസും ഉടൻ വിതരണം ചെയ്യണമെന്ന് അഡ്വ.പഴകുളം മധു എം.എൽ.എ ആവശ്യപ്പെട്ടു. കെ.എസ്.എസ്.പി.യു കോട്ടാങ്ങൽ പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ പെൻഷൻ ആനുകൂല്യങ്ങളും മെഡിക്കൽ റീഇംബേഴ്സ്മെന്റും സമയബന്ധിതമായി നൽകാൻ സർക്കാർ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വി.എസ്.ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ശ്രീദേവി, എം.ഡി.ചെറിയാൻ, ജെയിംസ് ജോസഫ്, കെ.ജി.ചന്ദ്രശേഖരൻ നായർ, ജഹാംഗീർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL