SignIn
Kerala Kaumudi Online
Thursday, 17 September 2026 2.50 AM IST

പ്രകടനം നടത്തി

ngo
പ്രകടനം നടത്തി

പത്തനംതിട്ട : ആരോഗ്യവകുപ്പിലെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ അടിയന്തരമായി സ്ഥാനക്കയറ്റം നൽകി ഒഴിവുകൾ നികത്തണമെന്ന് ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ യൂണിയനും കെ.ജി.ഒ.എയും സംയുക്തമായി ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ പ്രകടനം നടത്തി. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.വി സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ലാ കമ്മിറ്റി അംഗം ഡോ. അംജദ് രാജീവൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. ലക്ഷ്മീ ദേവി, ജില്ലാ പ്രസിഡന്റ് ജി.ബിനുകുമാർ, ജില്ലാ ട്രഷറർ എൽ.അഞ്ജു, ജില്ലാ വൈസ് പ്രസിഡന്റ് ജി. അനീഷ്‌കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി ഒ.ടി ദിപിൻദാസ് എന്നിവരും സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL