കോഴഞ്ചേരി : ഒക്ടോബർ 18ന് പൂജവയ്പ് നടത്തിയ ശേഷം ഒക്ടോബർ 19 പ്രവർത്തി ദിവസമാക്കിയതിൽ കേരള ക്ഷേത്രസംരക്ഷണ സമിതി ശക്തിയായി പ്രതിഷേധിച്ചു. പൂജവച്ചശേഷം സ്കൂളിൽ പോകണമെന്ന സ്ഥിതിവിശേഷം വിശ്വാസങ്ങളോടും ആചാരാനുഷ്ഠാനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും, ആചാര ലംഘനമാണെന്നും, ലക്ഷക്കണക്കിനായ വിശ്വാസികളുടെ മനോവിചാരങ്ങളെ കളങ്കപ്പെടുത്തുന്നതുമാണെന്ന് സമിതി സംസ്ഥാന സെക്രട്ടറി വി.കെ ചന്ദ്രൻ പറഞ്ഞു. സർക്കാർ ഇതു സംബന്ധിച്ച് പുനരാലോചന നടത്തി ഒക്ടോബർ 19 കൂടി അവധി പ്രഖ്യാപിക്കാൻ തയാറാകണമെന്നും ക്ഷേത്ര സംക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വി.കെ ചന്ദ്രൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |