SignIn
Kerala Kaumudi Online
Thursday, 17 September 2026 2.50 AM IST

യൂണിറ്റ് കൺവെൻഷൻ

ksspu-
യൂണിറ്റ് കൺവെൻഷൻ

മല്ലപ്പള്ളി : കേരളത്തിലെ സർവീസ് പെൻഷൻകാരുടെ ഡി.എ കുടിശിഖ ഉടൻ അനുവദിച്ചു കൊടുക്കണമെന്നും മെഡിസിപ്പിലെ അപാകതകൾ പരി ഹരിക്കണമെന്നും പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്നും കെ.എസ്. എസ്.പി.യു കോട്ടാങ്ങൽ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. യോഗം പഴകുളം മധു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.എസ്.ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ചന്ദ്രശേഖരൻ നായർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.വി ശ്രീദേവി മുഖ്യപ്രഭാഷണം നടത്തി. ജെയിംസ് ജോസഫ്. എം.ഡി. ചെറിയാൻ,​ ജഹാംഗീർ.കെ, സാലമ്മ മാത്യു. ലേഖമണി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL