SignIn
Kerala Kaumudi Online
Sunday, 25 October 2026 5.59 AM IST

വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

camp

അത്തിക്കയം: നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെയും കൈക്കുടുമൺ വെറ്ററിനറി ഡിസ്പെൻസറിയുടെയും നേതൃത്വത്തിൽ തെരുവുനായ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. അത്തിക്കയം ജംഗ്ഷനിലും ബസ് സ്റ്റാൻഡിലുമുള്ള തെരുവുനായകൾക്കാണ് വാക്സിനേഷൻ നൽകിയത്. വെറ്ററിനറി ഡോക്ടറുടെയും പരിശീലനം ലഭിച്ച ഡോഗ് ക്യാച്ചർമാരുടെയും നേതൃത്വത്തിൽ തെരുവുനായകളെ സുരക്ഷിതമായി പിടികൂടി വാക്സിനേഷൻ നൽകി. വിവിധ പ്രദേശങ്ങളിലെ തെരുവുനായകളെ കണ്ടെത്തുന്നതിനും വാക്സിനേഷൻ നടപടികൾ സുഗമമാക്കുന്നതിനുമായി ഡോഗ് ക്യാച്ചർമാർ രാവിലെ മുതൽ വൈകിട്ട് വരെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ തെരുവുനായകളെ കണ്ടെത്തുന്നതിനും അവയെ പിടികൂടി വാക്സിനേഷൻ നൽകുന്നതിനും ആവശ്യമായ സഹായങ്ങൾ നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL