SignIn
Kerala Kaumudi Online
Sunday, 25 October 2026 6.00 AM IST

പരിസ്ഥിതി ലോല മേഖലകളി​ൽ ഹർത്താൽ

harthal

പത്തനംതി​ട്ട : പരിസ്ഥിതിലോല മേഖലയിൽ ജില്ലയിലെ ഏഴ് വില്ലേജുകളെ ഉൾപ്പെടുത്തിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഹർത്താൽ ആചരി​ച്ചു. ചി​റ്റാർ, പെരുനാട്, വടശേരി​ക്കര, അരുവാപ്പുലം, കൊല്ലമുള, തണ്ണിത്തോട്, സീതത്തോട് വില്ലേജുകളി​ൽ ഹർത്താലി​നോട് ജനം സഹകരി​ച്ചു. തണ്ണിത്തോട് ബസുകൾ ഓടിയില്ല. കെ.എസ്.ആർ.ടി.സിയുടെ കരുമാൻതോട്ടിലേക്ക് പോയ ബസ് തേക്കു തോട്ടിൽ വച്ച് സമരക്കാർ തടഞ്ഞു. അടവി കുട്ടവഞ്ചി സവാരികേന്ദ്രവും അടഞ്ഞുകിടന്നു. ബാങ്കുകളും വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. അരുവാപ്പുലത്ത്‌ സമരക്കാർ ബസ് തടഞ്ഞു. വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും പ്രവർത്തിച്ചില്ല. സി.പി.എമ്മിന്റെ നേതൃത്വത്തിൽ പ്രകടനവും നടന്നു. വടശേരി​ക്കരയി​ൽ വി​ല്ലേജ് ഓഫീസ് ഹർത്താൽ അനുകൂലി​കൾ അടപ്പി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL