SignIn
Kerala Kaumudi Online
Sunday, 25 October 2026 6.43 AM IST

വികസനമില്ലാതെ അടൂർ നഗരസഭാ സെൻട്രൽ മാർക്കറ്റ് നാട്ടുകാർക്ക് വേണം, അധികൃതർക്ക് വേണ്ട

stall
അടൂർ സെൻട്രൽ മാർക്കറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ

അടൂർ : അടൂർ - തട്ട റോഡിൽ സ്ഥിതി ചെയ്യുന്ന അടൂർ നഗരസഭയുടെ സെൻട്രൽ മാർക്കറ്റ് നശിച്ചു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. 2026-27ലെ നഗരസഭ ബഡ്ജറ്റിൽ ഈ മാർക്കറ്റ് ഇരിക്കുന്ന സ്ഥലത്ത് അന്തിച്ചന്ത സ്ഥാപിക്കുന്നതിനായി 10ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാൽ നാളിതുവരെ യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നടന്നിട്ടില്ല. 2000ലാണ് അടൂർ സെൻട്രൽ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്. ആദ്യ കാലങ്ങളിൽ പച്ചക്കറി ഉൾപ്പെടെ എല്ലാ സാധനങ്ങളും ഈ മാർക്കറ്റിൽ വിപണനം ചെയ്തിരുന്നു. എന്നാൽ 15 വർഷത്തിലധികമായി ഈ മാർക്കറ്റിന്റെ പ്രവർത്തനം നിർജ്ജീവമായി. നിലവിൽ മാട്ടിറച്ചി വിൽക്കുന്ന സ്റ്റാളും, മീൻ കടയുമാണ് ഇവിടെ ഉള്ളത്. എന്നിട്ടും അടൂരിൽ ധാരാളം ആളുകൾ വൈകുന്നേരങ്ങളിൽ മീൻ മേടിക്കാൻ ഇവിടെ എത്താറുണ്ട്. സ്ട്രീറ്റ് ലൈറ്റുകൾ ഒന്നും തന്നെ പ്രവർത്തനസജ്ജമല്ല. ലൈറ്റുകൾ മാറ്റി സ്ഥാപിക്കാൻ നഗരസഭ അധികൃതർ തയാറായിട്ടുമില്ല.

ബഡ്ജറ്റിൽ അനുവദിച്ച ഫണ്ട് തികയിലെന്ന് ആക്ഷേപം

കാൽ നൂറ്റാണ്ട് പിന്നിട്ട സെൻട്രൽ മാർക്കറ്റ് നവീകരിക്കുന്നതിന് പര്യാപ്തമായ ഫണ്ടല്ല ഈ വർഷം ബഡ്ജറ്റിൽ വകയിരുത്തിയതെന്ന ആക്ഷേപമുണ്ട്. ഇവിടെയുള്ള മത്സ്യസ്റ്റാളുകൾക്കുള്ള കെട്ടിടങ്ങളെല്ലാം തകർന്ന നിലയിലാണ്. പ്ലാസ്റ്റിക്ക് നിർമ്മാർജ്ജന കേന്ദ്രം വർഷങ്ങൾക്ക് മുൻപ് ഇവിടെ ആരംഭിച്ചിരുന്നു. ഉദ്ഘാടനം ചെയ്ത സമയത്ത് കൊണ്ടു വന്ന പ്ലാസ്റ്റിക് മാലിന്യം ഇപ്പോഴും നീക്കം ചെയ്യാതെ കിടക്കുകയാണ്. മഴവെള്ളം ഒഴുകിപ്പോകാനുള്ള ഓടയും മലിനജല നിർമ്മർജനവും ജൈവ - അജൈവ മാലിന്യങ്ങൾക്ക് പ്രത്യേകം ബിന്നുകളും മാർക്കറ്റിൽ സജ്ജീകരിക്കേണ്ടത് ആവശ്യമാണ്.

........................................................

ആധുനിക രീതിയിലുള്ള സജ്ജീകരണങ്ങൾ മാർക്കറ്റിൽ ഒരുക്കണം. പച്ചക്കറി, പഴം, മത്സ്യം, പലചരക്ക് തുടങ്ങിയവയ്ക്ക് പ്രത്യേക സ്റ്റാളുകൾ, മഴയും വെയിലും ഏൽക്കാത്ത മേൽക്കൂര, വ്യാപാരികൾക്ക് മേശ, തൂക്കയന്ത്രം, സാധനങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യം എന്നിവ ഇവിടെ ഏർപ്പെടുത്തേണ്ടത് അനിവാര്യമാണ്.

(നാട്ടുകാർ)

.................................

മാട്ടിറച്ചിയും മീൻ കടയും മാത്രം

..................................

പ്രവർത്തർത്തനം ആരംഭിച്ചത് 2000ൽ

..................................

2026 - 27ലെ നഗരസഭ ബഡ്ജറ്റിൽ 10ലക്ഷം വകയിരുത്തി

പ്രവർത്തനം ഭാഗീകമായി നിലച്ചിട്ട് 15 വർഷം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL