SignIn
Kerala Kaumudi Online
Friday, 25 September 2026 7.00 PM IST

ഇൗ നാട്ടിലൂടെ പോകാം... കാട്ടിൻ ഇൗണം കേൾക്കാം,

gavi

പത്തനംതിട്ട : കാടും കാട്ടരുവിയും കഥപറയുന്ന നാട്, പടയണിയും പള്ളിയോടങ്ങളും രാപ്പകലുകൾക്ക് നെറ്റിപ്പട്ടമാകുന്നയിടം, കൊമ്പുകുലുക്കുന്ന വന്യസൗന്ദര്യവും കോട്ടയാകുന്ന മലനിരകളും, ഇത് ആത്മീയതയുടെ ഭൂമിക, പത്തനംതിട്ട. കാനനപാതകളും മലനിരകളും കയറിയിറങ്ങി പ്രകൃതിയൊരുക്കിയ കാമ്പുള്ള കാഴ്ചകളിലേക്ക് ഇവിടെ സഞ്ചരിക്കാം. വിനോദസഞ്ചാരത്തിന് അനന്ത സാദ്ധ്യതകളുള്ള പ്രദേശമാണിത്. ആറൻമുള കണ്ണാടിയിൽ തെളിഞ്ഞത് മാത്രമല്ല ഇൗ മലയോരനാടിന്റെ സൗന്ദര്യം. പുറംലോകത്തിന് അറിയുന്നതും അല്ലാത്തതുമായ നിരവധി മനോഹരപ്രദേശങ്ങൾ ഇവിടെയുണ്ട്. യാത്രപോകാം ആ നാട്ടുവഴിയിലൂടെ...

ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ

ഭൂരിഭാഗവും വനപ്രദേശമായതിനാൽ നിരവധി ഇക്കോ ടൂറിസം പദ്ധതികൾ പത്തനംതിട്ടയിലുണ്ട്. കോന്നി ആനക്കൂട്, അsവി, ഗവി എക്കോ ടൂറിസം കേന്ദ്രം, ആറൻമുള, പെരുന്തേനരുവി, അരുവിക്കുഴി, വേലുത്തമ്പി ദളവ സ്മാരകം മണ്ണടി, മുലൂർ സരസകവി സ്മാരകം, ആറൻമുള വാസ്തു വിദ്യാ ഗുരുകുലം ആൻഡ് മ്യൂറൽ ചിത്രകലാപഠന കേന്ദ്രം, കടമ്മനിട്ട പടയണി ഗ്രാമം, മണിയാർ ഡാം എന്നിവയാണ് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ.

ഡെസ്റ്റിനേഷൻ ചലഞ്ച്

തദ്ദേശഭരണ പ്രദേശങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തുകയെന്ന ലക്ഷ്യത്തിൽ ആരംഭിച്ച പദ്ധതിയാണ് ഡെസ്റ്റിനേഷൻ ചലഞ്ച്. തദ്ദേശ സ്ഥാപനങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി ഡെസ്റ്റിനേഷൻ ചലഞ്ചിൽ രജിസ്റ്റർ ചെയ്യാം. ജില്ലയിൽ ആഗസ്റ്റ് 30 വരെയായിരുന്നു ഇതിനായുള്ള രജിസ്ട്രേഷൻ നടന്നിരുന്നത്. നിലവിൽ അഞ്ച് സ്ഥാപനങ്ങൾ മാത്രമാണ് ചലഞ്ചിൽ പങ്കാളികളായത്.

പുതിയ ടൂറിസം പദ്ധതികൾ

രാക്ഷൻപാറ, കരിങ്ങാലി പുഞ്ച, ചിറമുടി, വലഞ്ചുഴി, പുതിയകാവിൻ ചിറ എന്നിവ പുതുതായി ടൂറിസം ലിസ്റ്റിൽ ഇടംപിടിച്ചവയാണ്. എന്നാൽ ഇവയുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ ഇനിയും പൂർത്തിയാകാനുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL