SignIn
Kerala Kaumudi Online
Friday, 25 September 2026 1.16 AM IST

'ക്രിയാത്മക കൗമാരം' പദ്ധതിക്ക് തുടക്കം

pariseelanam
'ക്രിയാത്മക കൗമാരം - കരുത്തും കരുതലും' പദ്ധതിയുടെ ഭാഗമായി തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ നോഡല്‍ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച പരിശീലനം.

തലശ്ശേരി: ജീവിതനൈപുണീ വികാസത്തിലൂടെ കൗമാരകാലം സംഘർഷരഹിതവും ആഹ്ലാദകരവുമാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന 'ക്രിയാത്മക കൗമാരം കരുത്തും കരുതലും' പദ്ധതിക്ക് തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തുടക്കമായി. വിവിധ ഹൈസ്‌കൂളുകളിലെ നോഡൽ അദ്ധ്യാപകർക്കായി സംഘടിപ്പിച്ച ഏകദിന പരിശീലനം സമഗ്ര ശിക്ഷാ കേരളം കണ്ണൂർ ജില്ലാ കോഡിനേറ്റർ ഹാഷിം കാട്ടാമ്പള്ളി ഉദ്ഘാടനം ചെയ്തു. തലശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസർ എം.പി ജീവ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി വിനോദ്, ജി.വി.എച്ച്.എസ്.എസ് പ്രഥമാദ്ധ്യാപിക രമ്യ, ജില്ലാ വിദ്യാഭ്യാസ ഓഫീസ് സൂപ്രണ്ട് മുസ്തഫ എന്നിവർ സംസാരിച്ചു. കണ്ണൂർ ഡയറ്റ് ഫാക്കൽറ്റി അംഗങ്ങളായ കെ. രാകേഷ്, കെ. ഉണ്ണികൃഷ്ണൻ, ഇ.വി സന്തോഷ് കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. എല്ലാ വിദ്യാലയങ്ങളിലും ടീൻസ് ക്ലബ്ബുകൾ രൂപീകരിക്കാൻ ശിൽപശാലയിൽ തീരുമാനമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SEMINAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL