SignIn
Kerala Kaumudi Online
Friday, 25 September 2026 1.38 AM IST

100 മീറ്ററിൽ പവിത്രയുടെ സ്വർണക്കുതിപ്പ്

​കൊല്ലം: ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം ട്രാക്കിലേക്ക് തിരിച്ചെത്തിയ എസ്.പവിത്ര, ആദ്യ മത്സരത്തിൽ തന്നെ അണ്ടർ 20 വനിതാ വിഭാഗം 100 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. 2.8 മിനിറ്റിലാണ് പവിത്ര ഫിനിഷിംഗ് ലൈൻ കടന്നത്. ​ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജിലെ രണ്ടാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിനിയാണ്.നാലാം ക്ലാസ് മുതൽ വിവിധ ഇനങ്ങളിൽ സജീവമായിരുന്നെങ്കിലും കൃത്യമായ പരിശീലനത്തിലേക്ക് എത്തിയിട്ട് ഒരുവർഷമേ ആകുന്നുള്ളൂ.
​2024ൽ സംസ്ഥാന തല ലോംഗ് ജംപിലും പവിത്ര പങ്കെടുത്തിരുന്നു. ആർ.ജയകുമാറിന്റെ നേതൃത്വത്തിലാണ് പരിശീലനം. ജില്ലാ സ്‌കൂൾ കായികമേളകളിൽ 100, 200 മീറ്റർ, ലോംഗ്ജംപ് വിഭാഗങ്ങളിൽ മത്സരിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ഈ വർഷം പോണ്ടിച്ചേരിയിൽ നടന്ന സൗത്ത്‌സോൺ മീറ്റിലും പവിത്രയ്ക്ക് ഒന്നാംസ്ഥാനം ലഭിച്ചിരുന്നു. ​ചന്ദനത്തോപ്പ് സ്വദേശികളായ സുരേന്ദ്രൻ പിള്ള - സ്മിത ദമ്പതികളുടെ മകളാണ്. സഹോദരി: മിത്ര

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL