കൊച്ചി: മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട സർക്കാർ നടപടി റദ്ദാക്കി ഹൈക്കോടതി. യൂണിയൻ പിരിച്ചുവിട്ടതിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് പാലിക്കേണ്ട നടപടികർമ്മങ്ങൾ പാലിച്ചില്ലെന്ന് കോടതി പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് ഭരണം മാറ്റി പഴയ ഭരണസമിതിയെ ഉടൻ പുനഃസ്ഥാപിക്കാനും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഭരണസമിതിയംഗങ്ങൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതി നിർദേശം.
നേരത്തെ സമർപ്പിച്ച ഹർജിയിൽ സർക്കാർ ഉത്തരവ് സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നെങ്കിലും അതിനെതിരെ സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ പുതിയ വിധി. തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ പുറത്താക്കിയത് നടപടിക്രമങ്ങൾ പാലിക്കാതെ എന്നാണ് കോടതി ഉത്തരവിലുള്ളത്. കൂടിയാലോചനകൾ നടത്തുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തശേഷം മാത്രമാണ് ഇത്തരത്തിൽ പിരിച്ചുവിടാൻ അനുവാദമുള്ളത്. എന്നാൽ അത്തരം നടപടികർമ്മങ്ങളൊന്നും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
രേഖകളിൽ കൃത്രിമം കാണിച്ചുവെന്നാരോപിച്ചാണ് സർക്കാർ ഭരണസമിതിയെ പിരിച്ചുവിട്ടത്. എന്നാൽ ഇത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല. ഭരണസമിതിയംഗങ്ങളെ കേട്ട് നടപടിക്രമങ്ങൾ പാലിച്ച് സർക്കാരിന് പുതിയ ഉത്തരവിറക്കാമെന്നും കോടതി വിധിയിൽ വ്യക്തമാക്കി. ശബരിമലയ്ക്ക് നൽകിയ നെയ്യിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് ഭരിക്കുന്ന മിൽമ തിരുവനന്തപുരം യൂണിയനെ സംസ്ഥാന സർക്കാർ പിരിച്ചുവിട്ടത്. നേരത്തെ സർക്കാർ ഉത്തരവ് സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിൽ ഭരണസംതിയംഗങ്ങൾ നൽകിയ അപ്പീലിലാണ് സർക്കാരിന് തിരിച്ചടി.
The Kerala High Court quashed the government's dissolution of the Milma Thiruvananthapuram regional union, ordering the immediate reinstatement of its elected governing body. The court found the government failed to follow proper procedures before dismissing the union, which was initially dissolved over alleged irregularities. This division bench ruling overturned an earlier single bench decision.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |