SignIn
Kerala Kaumudi Online
Monday, 02 November 2026 9.56 PM IST

വജ്രജൂബിലി നിറവിൽ തിരുവനന്തപുരം പ്രസ് ക്ലബ് ,​ ആഘോഷങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

press-club-
തിരുവനന്തപുരം പ്രസ് ക്ലബ്

തിരുവനന്തപുരം: പ്രസ് ക്ലബിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും മാദ്ധ്യമ പുരസ്‌കാര സമർപ്പണവും നാളെ നടക്കും. വൈകിട്ട് 6ന് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.മുരളീധരൻ, സി.പി. ജോൺ, ബിന്ദുകൃഷ്ണ, അനൂപ് ജേക്കബ്, പി.കെ.ബഷീർ, മേയർ വി.വി രാജേഷ് എന്നിവർ പങ്കെടുക്കും.

പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ

പ്രസ് ക്ലബിലെ നവീകരിച്ച ഡയമണ്ട് ജൂബിലി ഹാളിന്റെ ഉദ്ഘാടനം, ഹെൽത്ത് പ്രിവിലേജ് കാർഡ് പദ്ധതിയുടെ പ്രഖ്യാപനം, ഇൻസ്റ്റിറ്റ്യട്ട് ഓഫ് ജേണലിസത്തിലെ ഓൺലൈൻ ക്ലാസുകളുടെ ഉദ്ഘാടനം തുടങ്ങിയവയും നടക്കും.

ഒരു വർഷം നീളുന്ന വജ്രജൂബിലി ആഘോഷങ്ങളുട ഭാഗമായി അന്താരാഷ്ട്ര മാദ്ധ്യമ സമ്മേളനം, ലീഡർഷിപ്പ് കോൺക്ലേവ്, ഇൻഡോ അറബ് കോൺക്ലേവ്, മീഡിയ ഫിലിം ഫെസ്റ്റിവൽ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. വജ്രജൂബിലി സമാപനത്തോടനുബന്ധിച്ച് 'അനന്തപൂരം' എന്ന മെഗാപരിപാടിയും അരങ്ങേറും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRESS CLUB THIRUVANANTHAPURAM, PRESS CLUB DIAMOND JUBILEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA