ശ്രീകാര്യം: അഭിറാം കൊലപാതകക്കേസിൽ പ്രതിയായ ഉമറിന്റെ കാമുകിയെ വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തെക്കുറിച്ച് കൃത്യമായ അറിവ് ആക്കുളം സ്വദേശിയായ ഇരുപത്തിരണ്ടുകാരിക്ക് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്നലെ രാത്രിയാണ് കസ്റ്റഡിയിലെടുത്തത്.
കേസിൽ നേരിട്ട് പങ്കുള്ള കാപ്പ കേസ് പ്രതിയായ ഉമർ കൃത്യത്തിന് മുൻപും ശേഷവും വിവരങ്ങൾ ഇവരോട് പങ്കുവച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. അഭിറാമിന്റെ കൊലപാതകത്തിന് 22കാരിയെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. അഭിറാമിനെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്താൻ ഇവർ സഹായിച്ചതായും വിവരമുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. ഇതോടെ 17കാരന്റെ കൊലപാതകക്കേസിൽ പിടിയിലായവരുടെ എണ്ണം നാലാകും.
സംഭവത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഉമർമുഫ്താർ,ആനന്ദ എന്നിവരെ റിമാൻഡ് ചെയ്തു. കേസിലെ ഒന്നാം പ്രതിയായ 17കാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയശേഷം ചൊവ്വാഴ്ച വൈകിട്ട് തന്നെ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റിയിരുന്നു. പ്രതികളുമായെത്തി ഇതിനകം തെളിവെടുപ്പ് നടത്തിയ സാഹചര്യത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ,സാഹചര്യത്തെളിവുകൾ എന്നിവ ശേഖരിക്കുകയാണ് അന്വേഷണ സംഘം. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് ഇന്നലെയും പൊലീസ് പരിശോധന നടത്തി. അതിനിടെ അഭിറാം കൊല്ലപ്പെട്ട ദിവസം വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ഫോൺവിളികൾ,ഇൻസ്റ്റഗ്രാം,വാട്‌സ്ആപ് ചാറ്റുകൾ തുടങ്ങിയവ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. അതേസമയം അഭിറാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് നിരവധി ചാറ്റുകൾ അപ്രത്യക്ഷമായതായി സൈബർ സെൽ കണ്ടെത്തി. ചാറ്റുകൾ എങ്ങനെ ഡിലീറ്റ് ചെയ്യപ്പെട്ടുവെന്ന് പരിശോധിച്ച് വരികയാണ്.
Police have taken the 22-year-old girlfriend of Umar into custody again in connection with the Abhiram murder case in Sreekaryam. Investigators suspect that she had prior knowledge of the murder and may have helped summon Abhiram to the crime scene. Police are examining phone calls, Instagram and WhatsApp chats, and other digital evidence.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |