തിരുവനന്തപുരം: 2026 -27 മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല തീർത്ഥാടകരുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി എസി ബസ് സർവീസുകൾ ആരംഭിക്കാൻ തീരുമാനമായി.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി 9.30-ന് പമ്പയിലേക്ക് പുറപ്പെടുന്ന രീതിയിലാണ് സർവീസ് ക്രമീകരിക്കുന്നത്. വൈകിട്ട് ഏഴ് മണിക്ക് തിരികെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രീതിയിൽ പമ്പയിൽ നിന്ന് തിരികെ സർവീസ് നടത്തും.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി 8.30ന് പമ്പയിലേക്ക് സർവീസ് ആരംഭിക്കാനും തിരികെ രാത്രി ഏഴ് മണിക്ക് വിമാനത്താവളത്തിലെത്തുന്ന രീതിയിൽ പമ്പയിൽ നിന്ന് സർവീസ് ക്രമീകരിക്കാനുമാണ് തീരുമാനം. വിവിധ വിമാനങ്ങളിൽ വന്നിറങ്ങുന്ന ഭക്തർക്ക് വിരിവക്കുവാനും വിശ്രമിക്കുവാനും പ്രത്യേക സൗകര്യം ഇരു വിമാന താവളങ്ങളിലും ഒരുക്കും.
കൂടാതെ ബസുകൾ കെഎസ്ആർടിസി ബുക്കിംഗ് സൈറ്റ് വഴിയും വിമാന ബുക്കിംഗ് സൈറ്റുകൾ വഴിയും ബുക്കുചെയ്യുവാൻ ക്രമീകരണം ഒരുക്കുവാനും ഗ്രൂപ്പായി ചാർട്ടഡ് ബസുകൾ ബുക്ക് ചെയ്യുവാന്നും ക്രമീകരണം ഒരുക്കും. വിമാന ടിക്കറ്റുകളുടെ ബുക്കിംഗ് വെബ്സൈറ്റുകളിൽ കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള വെബ്സൈറ്റ് ലിങ്കും ലഭ്യമാക്കും.
ഇരു വിമാനത്താവളങ്ങളിൽ നിന്നുമുള്ള വിമാന സമയ വിവരങ്ങൾ തത്സമയം പമ്പ ബസ് സ്റ്റേഷനിൽ പ്രദർശിപ്പിക്കുവാനും ധാരണ ആയിട്ടുണ്ട്. ഇരു വിമാനത്താവളങ്ങളിൽ നിന്നുമുള്ള സർവീസുകൾ സംബന്ധിച്ച് കെഎസ്ആർടിസി അധികൃതരും വിമാനത്താവള അതോറിറ്റി പ്രതിനിധികളും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
നവംബർ അഞ്ചിന് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടന്ന വെറ്റ് ലീസ് ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ ഗതാഗത മന്ത്രി ഇക്കാര്യം അറിയിച്ചിരുന്നു. വിമാനമാർഗം കേരളത്തിലെത്തുന്ന ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പമ്പയിലെത്തുന്നതിനും ദർശനത്തിന് ശേഷം മടങ്ങുന്നതിനും ഈ സർവീസുകൾ ഏറെ സഹായകരമാകും. തീർത്ഥാടകരുടെ യാത്ര കൂടുതൽ സൗകര്യപ്രദവും സുഗമവുമാക്കുന്നതിന്റെ ഭാഗമായാണ് കെഎസ്ആർടിസി പുതിയ സർവീസുകൾ ആരംഭിക്കുന്നത്.
KSRTC has decided to launch AC bus services from Thiruvananthapuram International Airport and Cochin International Airport to Pamba as part of the 2026-27 Mandala-Makaravilakku pilgrimage season. Buses will depart from Thiruvananthapuram Airport at 9.30 pm and from Cochin Airport at 8.30 pm, with return services scheduled to reach the respective airports at 7 pm.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |