SignIn
Kerala Kaumudi Online
Monday, 21 September 2026 3.30 PM IST

വായനക്കളരി ഉദ്ഘാടനം

vayanakkalari

ചിറയിൻകീഴ്: വായനാ വാരാഘോഷത്തിന്റെ ഭാഗമായി അഴൂർ-മുട്ടപ്പലം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ മന്നം ബാലസമാജം അംഗങ്ങൾക്കുവേണ്ടി സംഘടിപ്പിച്ച വായനക്കളരി സാഹിത്യകാരൻ മുട്ടപ്പലം വിജയകുമാർ ഉദ്ഘാടനം ചെയ്‌തു.

കരയോഗം പ്രസിഡന്റ് ആർ.വിജയൻ തമ്പി അദ്ധ്യക്ഷത വഹിച്ചു. വായനാശീലം കുട്ടികളിൽ എങ്ങനെ വളർത്തിയെടുക്കാം എന്ന വിഷയത്തിൽ റിട്ട.അക്കൗണ്ട്സ് ഓഫീസർ ദേവകുമാർ കുട്ടികളുമായി സംവദിച്ചു. വായനക്കളരിക്ക് ആവശ്യമായ ബാലസാഹിത്യ കൃതികൾ അദ്ദേഹം കുട്ടികൾക്ക് സമ്മാനമായി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL