SignIn
Kerala Kaumudi Online
Monday, 21 September 2026 3.30 PM IST

ഓവർബ്രിഡ്ജ് ജംഗ്ഷൻ അപകടക്കെണിയാവുന്നു

കടയ്ക്കാവൂർ: അനവധി ബസുകളും മറ്റ് വാഹനങ്ങളും കൊണ്ട് തിരക്കേറിയ കടയ്ക്കാവൂർ ഓവർബ്രഡ്ജ് ജംഗ്ഷൻ അപകടക്കെണിയാവുന്നു. റോഡിന്റെ ഒരു വശം നാല്പത് അടിയോളം താഴ്ചയുളള കുഴിയാണ്. റോഡാണെങ്കിൽ വളരെ വീതി കുറഞ്ഞതുമാണ്. പലരും ബസ് പ്രതീക്ഷിച്ച് നിൽക്കുന്നതും ഇവിടെത്തന്നെയാണ്. കാലൊന്നു തെന്നിയാൽ വൻകുഴിയിലേക്ക് മറിയും.

കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലേക്ക് യാത്രക്കാരും വാഹനങ്ങളും ഇവിടെ തിരിഞ്ഞാണ് പോകുന്നത്. രാത്രിയായാൽ ഇവിടെ ലെെറ്റുമില്ല. ഉണ്ടായിരുന്ന ഒരു ലെെറ്റ് കത്താതായിട്ട് മാസങ്ങൾ പലതായി. ഇലക്ട്രിസിറ്റി ബോർഡോ പഞ്ചായത്തോ ഇക്കാര്യത്തിൽ ശ്രദ്ധിക്കുന്നതേയില്ല.

നാട്ടുകാരിൽ പലരും അധികൃതർക്ക് പരാതി നൽകിയിട്ടും ഒന്നുമായില്ല. പല ഇരുചക്രവാഹനങ്ങളും കുഴിയിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കും വാഹനങ്ങൾക്ക് കേടുപാടുമുണ്ടായിട്ടുണ്ട്. ലെെറ്റ് ഇല്ലാത്തതിനാൽ യാത്രക്കാരിൽ നിന്നും പിടിച്ചുപറിയും നടക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കടയ്ക്കാവൂർ പൊലീസ് പോലും ഇക്കാര്യത്തിൽ ശ്രദ്ധിക്കുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL