
തിരുവനന്തപുരം: സിറ്റിഗ്യാസ് പദ്ധതിയുടെ ഭാഗമായി നഗരത്തിലെ പ്രകൃതിവാതക വിതരണം 50 വാർഡുകളിലേക്കടുക്കുന്നു. 2026ഓടെ അത് 100 വാർഡുകളിലാക്കാനാണ് ലക്ഷ്യം. ഇതിനിടെ സിറ്റിഗ്യാസ് പദ്ധതി നടപ്പിലാക്കുന്ന കമ്പനിയായ എ.ജി.ആൻഡ് പി പ്രഥമും മറ്റൊരു കമ്പനിയായ തിങ്ക് ഗ്യാസും ലയിച്ച് ഒറ്റക്കമ്പനിയായി. ഡൽഹിയിൽ നടന്ന ഇന്ത്യ എനർജി വീക്കിലാണ് ഇരു കമ്പനികളും ലയനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇനി തിങ്ക് ഗ്യാസ് എന്ന കമ്പനിയാകും പദ്ധതി നടപ്പിലാക്കുന്നത്.
നഗരത്തിൽ 40 ഓളം വാർഡുകളിൽ വിതരണം എത്തിയിട്ടുണ്ട്. 2026 അവസാനിക്കുന്നതോടെ നഗരസഭ സമ്പൂർണ പൈപ്പ്ഡ് ഗ്യാസ് ശൃംഗലയിലേക്ക് എത്തിക്കാനാകുമെന്ന് തിങ്ക് ഗ്യാസ് അധികൃതർ പറഞ്ഞു. 2021ൽ പദ്ധതിക്ക് തുടക്കമിട്ട കമ്പനിക്ക് 8 വർഷത്തെ കാലാവധിയാണുള്ളത്. കേന്ദ്ര പെട്രോളിയം നാച്ച്വറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ അംഗീകാരത്തോടെ കേരളത്തിൽ തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ ജില്ലകൾ കമ്പനി ഏറ്റെടുത്തിട്ടുണ്ട്. നഗരത്തിന് പുറമേ അണ്ടൂർക്കോണം,മംഗലപുരം പഞ്ചായത്തുകളിലും പൈപ്പ് ലൈൻ കടന്നുപോകുന്നുണ്ട്. അതിന്റെ ജോലികളും പുരോഗമിക്കുന്നു.
ഡെപ്പോസിറ്റ്-750
മീറ്റർ ഡെപ്പോസിറ്റ്-6000 രൂപ (ഈ തുക 250 രൂപ വീതം ഗഡുക്കളായും അടയ്ക്കാം)
രജിസ്ട്രേഷൻ ഫീസ് ഒഴികെയുള്ളത് ഡിസ്കണക്ട് ചെയ്യുമ്പാൾ മടക്കി കിട്ടും
പരാതികൾക്ക് വിളിക്കാം
ടോൾ ഫ്രീ നമ്പർ-18002022999
എമർജൻസി നമ്പർ-7358278111
സൗകര്യങ്ങൾ
സാധാ ഗ്യാസ് സിലിണ്ടറിനേക്കാൾ 15ശതമാനം ലാഭം
ഉപയോഗത്തിനനുസരിച്ച് ബിൽ
അപകടം കുറവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |