SignIn
Kerala Kaumudi Online
Wednesday, 15 July 2026 12.39 PM IST

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊന്നയാൾ പിടിയിൽ

case

നാഗർകോവിൽ : കുളച്ചലിൽ അവിഹിത ബന്ധത്തെ ചൊല്ലി ഉണ്ടായ തർക്കത്തിൽ മത്സ്യത്തൊഴിലാളിയെ കുത്തി കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുളച്ചൽ കടിയപ്പട്ടിണം സ്വദേശി രാജ (51) നെയാണ് കുളച്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടിൽപാട് സ്വദേശി പുഷ്പനാഥൻ (56) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം. പുഷ്പനാഥനും രാജന്റെ ഭാര്യ ജാസ്മിൻ ലളിതയുമായിട്ടുള്ള ബന്ധത്തെ ചൊല്ലി കഴിഞ്ഞ ദിവസം രാത്രിയിൽ

രാജനും ജാസ്മിനും തമ്മിൽ നടന്ന വാക്ക് തർക്കത്തിനിടെ രാജൻ കത്തി കൊണ്ട് പുഷനാഥനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

രാജനും ഭാര്യ ജാസ്മിനും വഴക്കുണ്ടാക്കുമായിരുന്നു. രണ്ട് മാസങ്ങൾക്ക് മുൻപ് ജാസ്മിൻ ലളിത പുഷ്പനാഥന്റെ വീട്ടിൽ ആയിരുന്നു താമസം. ജാസ്മിൻ ലളിതയുടെ സഹോദരിയുടെ ഭർത്താവാണ് പുഷ്പനാഥൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL