SignIn
Kerala Kaumudi Online
Tuesday, 23 June 2026 10.17 AM IST

വലിയകുന്ന് താലൂക്കാശുപത്രിയിൽ ഇന്നലെ 15 ഡോക്ടർമാർ ഹാജർ

news

ആറ്റിങ്ങൽ: വലിയകുന്ന് താലൂക്കാശുപത്രിയിൽ ഇന്നലെ 15 ഡോക്ടർമാർ ഡ്യൂട്ടിക്കെത്തി.കഴിഞ്ഞ 2 ദിവസമായി ഡോക്ടർമാർ കൂട്ടയവധി എടുത്തതിനെക്കുറിച്ച് ഇന്നലെ കേരളകൗമുദി വാർത്ത വന്നതിന് പിന്നാലെയാണ് ഡോക്ടർമാർ ഡ്യൂട്ടിക്കെത്തിയത്. സ്പെഷ്യലൈസ്ഡ് ഡോക്ടർമാർ അടക്കം പ്രധാനികൾ അവധിയെടുത്തതോടെ വലിയകുന്ന് താലൂക്കാശുപത്രിയുടെ പ്രവർത്തനം തന്നെ തകരാറിലായിരുന്നു.ചികിത്സ തേടിയെത്തുന്ന രോഗികൾ നിത്യവും വലഞ്ഞു.വിവിധ വിഭാഗങ്ങളിലായി 19 ഡോക്ടർമാരുടെ സേവനം ഇവിടെ ഉണ്ടെന്നാണ് ആശുപത്രിയുടെ നോട്ടീസ് ബോർഡ് വെളിപ്പെടുത്തുന്നത്.എന്നാൽ ഡ്യൂട്ടിയിലുള്ളത് മിക്കപ്പോഴും വിരലിൽ എണ്ണാവുന്ന ഡോക്ടർമാരായിരിക്കും.

കാഷ്വാലിറ്റിയിലും ഡോക്ടർ വേണം

രാത്രികാലങ്ങളിൽ കാഷ്വാലിറ്റിയിൽ നിർബന്ധമായും ഡോക്ടറുടെ സേവനം വേണമെന്നാവശ്യം ശക്തമാണ്.നിലവിൽ ഒ.പി ഡോക്ടർ തന്നെയാണ് ഈ വിഭാഗം കൈകാര്യം ചെയ്യുന്നത്. ദേശീയ പാതയുടെ സമീപത്തായതിനാൽ നിത്യവും വാഹനാപകടങ്ങളിൽ പരിക്കേറ്റവർ ഇവിടെ ചികിത്സ തേടി എത്തുന്നുണ്ട്.പുറമെ കോടതികളിൽ ഹാജരാക്കാൻ പ്രതികളുമായി പൊലീസുകാരും എത്തും. അതോടെ ക്യൂവിൽ നിൽക്കുന്ന രോഗികളുടെ കാര്യം പറയേണ്ടതില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL