SignIn
Kerala Kaumudi Online
Saturday, 04 July 2026 4.22 AM IST

കൊതുക് പെരുകി: ഡെങ്കിപ്പനി വ്യാപകം ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ജില്ലയിൽ ഡെങ്കിപ്പനി വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്.10 മുതൽ 20വരെ പേർക്ക് ദിവസവും ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.
ഡ്രൈ ഡേ ആചരണത്തിൽ പൊതുജനങ്ങളും സ്ഥാപനങ്ങളും കൂടുതൽ ശ്രദ്ധ ചെലുത്തണം.വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച തൊഴിലിടങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കണം.
ഡ്രൈ ഡേ ആചരിക്കുമ്പോൾ ചെടിച്ചട്ടികളുടെ അടിയിലെ ട്രേ,എ.സിയിൽ നിന്ന് വെള്ളം വീഴുന്ന ട്രേ,മണിപ്ലാന്റ് വളർത്തുന്ന പാത്രം,ഫ്രിഡ്ജിന്റെ പിറകിലെ ട്രേ,ഉപയോഗിക്കാത്ത ക്ലോസെറ്റ്,വെള്ളം ശേഖരിച്ച് വച്ചിരിക്കുന്ന പാത്രങ്ങൾ എന്നിവ വൃത്തിയാക്കണം.വീടിനുള്ളിൽ മുഷിഞ്ഞ തുണികൾ കൂട്ടിയിട്ടാൽ കൊതുക് അത് താവളമക്കാനിടയുള്ളതിനാൽ അത്തരം സാഹചര്യം ഒഴിവാക്കണം.

ദിവസവും ജില്ലയിലെ ഡെങ്കിപ്പനിക്കേസുകൾ

10 മുതൽ 20 വരെ പേർക്ക്

വെള്ളം കെട്ടി നിൽക്കുന്നതോ നിൽക്കാൻ ഇടയുള്ളതോ ആയ സാഹചര്യം ഒഴിവാക്കണം

ലക്ഷണങ്ങൾ

പനി

ശക്തമായ തലവേദന

പേശി വേദന

കണ്ണിന് പിറകിൽ വേദന

ശരീരത്തിൽ ചുവന്ന പാടുകൾ

ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ പാടില്ല.എത്രയും വേഗം അടുത്തുളള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം.

കടി ഏൽക്കുന്നത്

ഒഴിവാക്കുക
ഡെങ്കിപ്പനി വ്യാപനം ഒഴിവാക്കുന്നതിന്റെ ഭാഗമായി കൊതുക് കടിയേൽക്കുന്നത് ഒഴിവാക്കലാണ് പ്രധാന മുൻകരുതൽ.ഇതിനായി

1) ശരീരമാസകലം മൂടുന്ന വിധത്തിൽ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക

2) കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ പുരട്ടുക

3) ഉറങ്ങുമ്പോൾ കൊതുക് വല ഉപയോഗിക്കുക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL