നെടുമങ്ങാട് : കാപ്പാക്കേസ് പ്രതിയും കോർപ്പറേഷൻ കൗൺസിലറുമായ സുഗതന്റെ രണ്ട് കേസുകളിലെ ജാമ്യാപേക്ഷയിൽ നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും. ക്ഷേത്രാേത്സവവുമായി ബന്ധപ്പെട്ട് ഗാനമേളയിൽ പങ്കെടുത്തു കൊണ്ടിരുന്ന പ്രശാന്തിനെയും കൂട്ടരെയും ആക്രമിച്ച കേസിൽ വ്യാഴാഴ്ച കോടതി കേസ് പരിഗണിക്കുന്നതിനിടെ, പരാതിക്കാരന്റെ ഭാഗം കൂടി കേൾക്കണമെന്ന് പ്രശാന്തിന്റെ അഭിഭാഷകൻ കോടതിയിൽ വക്കാലത്ത് നൽകിയിരുന്നു. ഈ വക്കാലത്ത് ഇന്നലെ കോടതി പരിഗണിച്ചെങ്കിലും പരാതിക്കാരൻ പ്രശാന്ത് കോടതിയിൽ ഹാജരായില്ല. ഇതേത്തുടർന്നാണ് വിധി മാറ്റിവച്ചത്. പൊലീസുകാരെ ആക്രമിച്ച കേസിലും വെള്ളൈക്കടവ് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട കേസിലുമാണ് വിധി പറയുന്നത്. പൊലീസുകാരെ ആക്രമിച്ച കേസിൽ വാദം വ്യാഴാഴ്ച പൂർത്തിയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |