SignIn
Kerala Kaumudi Online
Thursday, 27 August 2026 12.34 AM IST

12 വർഷത്തിന് ശേഷം മൃഗശാലയിലെ കരിങ്കുരങ്ങിന് കുഞ്ഞ് ജനിച്ചു

cccc

തിരുവനന്തപുരം: പന്ത്രണ്ട് വർഷത്തിനുശേഷം മൃഗശാലയിലെ നീലഗിരി ലങ്കുർ ഇനത്തിലുള്ള കരിങ്കുരങ്ങിന് കുഞ്ഞു ജനിച്ചു. 15 വയസുള്ള രഞ്ജിനി എന്ന കുരങ്ങാണ് ചൊവ്വാഴ്ച വൈകിട്ട് പ്രസവിച്ചത്. 2014ൽ സോന എന്ന പെൺകുഞ്ഞിനും ജന്മം നൽകിയിരുന്നു. പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന വംശനാശം നേരിടുന്ന ജീവി വർഗമായതിനാൽ ഇപ്പോൾ കുഞ്ഞ് ജനിച്ചത് വലിയ നേട്ടമായി കരുതുന്നതായി മൃഗശാല ഡയറക്ടർ മഞ്ജുളാ ദേവി പറഞ്ഞു. മൃഗശാല വെറ്ററിനറി സർജൻ ഡോ.നികേഷ് കിരൺ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി. പ്രത്യേകം സജ്ജമാക്കിയ നഴ്‌സറി കൂട്ടിലേക്ക് അമ്മയെയും കുഞ്ഞിനേയും മാറ്റി. ഒരു മാസത്തിനു ശേഷം സന്ദർശകർക്ക് കാണാവുന്ന വിധത്തിലുള്ള കൂട്ടിലേക്ക് മാറ്റുമെന്ന് സൂപ്രണ്ട് അനിൽകുമാർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL