തിരുവനന്തപുരം:സ്വകാര്യ വ്യക്തിയുടെ മതിൽ ഇടിച്ച കേസിൽ ദേവസ്വം ബോർഡ് ഉള്ളൂർ സബ്ഗ്രൂപ്പ് ഓഫീസർ അജീഷ് അടക്കം രണ്ടുപേരെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തു.പേട്ട ഭഗത് സിംഗ് റോഡ് ഡി ക്രോസിൽ സ്വകാര്യ വ്യക്തിയുടെ മതിൽ ഇടിച്ച കേസിലാണ് കരിക്കകം സ്വദേശി അജീഷിനെയും ടിപ്പർ ഡ്രൈവറെയും അറസ്റ്റ് ചെയ്‌തത്.കേസിൽ ഒന്നാം പ്രതിയായ ചന്ദ്രബാബു ഒളിവിലാണ്.
പരാതിക്കാരനായ വ്യക്തിയുടെ വസ്തുവിനോട് ചേർന്ന് പ്രതി ചന്ദ്രബാബുവിന് ഭൂമിയുണ്ട്. ഈ വസ്തുക്കൾ തമ്മിൽ വേർതിരിച്ചിട്ടുള്ള മതിലിന്റെ പകുതിഭാഗം ഒരുമാസം മുൻപ് ചന്ദ്രബാബു ഇടിച്ചിട്ടിരുന്നു. ഇത് സംബന്ധിച്ച് പരാതി ഉയർന്നപ്പോൾ മതിൽ പഴയതുപോലെ കെട്ടികൊടുക്കാമെന്ന് ചന്ദ്രബാബു സമ്മതിച്ചിരുന്നു. എന്നാൽ ഇതു ചെയ്യാതെ കഴിഞ്ഞ ദിവസം അജീഷിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ എത്തി പാര ഉപയോഗിച്ച് മതിൽ പൊളിച്ചിടുകയായിരുന്നു. തുടർന്നാണ് ഉടമ പരാതിയുമായി എത്തിയത്. പരാതിയിൽ കേസെടുത്ത പേട്ട പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |