SignIn
Kerala Kaumudi Online
Sunday, 20 September 2026 4.39 AM IST

റോഡിൽ കിടന്നത് ചോദ്യം ചെയ്ത യുവാവിന് മർദ്ദനം; 19കാരൻ അറസ്റ്റിൽ

sujith
സുജിത്ത്

കല്ലമ്പലം: റോഡിൽ നിന്ന് മാറിക്കിടക്കാൻ ആവശ്യപ്പെട്ടതിന്,യുവാവിനെ മർദ്ദിച്ച കേസിൽ 19 കാരൻ അറസ്റ്റിൽ.പുതുശ്ശേരിമുക്ക് കൈപ്പടക്കോണം മൂന്നുമുക്കിന് സമീപം കുന്നുവിള വീട്ടിൽ പി.എൽ.സുജിത്തിനെയാണ് (19) കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 13ന് രാത്രി 9.30ഓടെയായിരുന്നു സംഭവം.

ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ റോഡിൽ കിടന്നിരുന്ന സുജിത്തിനോട് പുതുശ്ശേരിമുക്ക് വട്ടവിള വീട്ടിൽ ഗിരീഷ് (33) മാറിക്കിടക്കാൻ ആവശ്യപ്പെട്ടു.ഇതിൽ പ്രകോപിതനായ സുജിത്ത് ഗിരീഷിനെ തടഞ്ഞുനിറുത്തി അസഭ്യം പറയുകയും കൈമുഷ്ടികൊണ്ട് മുഖത്തിന്റെ ഇടതുഭാഗത്ത് ഇടിച്ചു.തുടർന്ന് റോഡിൽ കിടന്നിരുന്ന കരിങ്കല്ലെടുത്ത് ഇടത് കണ്ണിലും മൂക്കിലും ഇടിച്ചെന്നും പരാതിയിൽ പറയുന്നു.ആക്രമണത്തിൽ ഗിരീഷിന്റെ മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ട്.ഗിരീഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, CRIMENEWS, KALLAMBALAM, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY