
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിലെത്തിക്കുന്ന രീതി പുനസ്ഥാപിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ (എസ്.സി.എഫ്.ഡബ്ല്യൂ.എ) വഞ്ചിയൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
വീടുകളിൽ നിന്ന് പുറത്തിറങ്ങാനോ ബാങ്കുകളിലോ എ.ടി.എമ്മിലോ പോയി പണമെടുക്കാനോ ബുദ്ധിമുട്ടുള്ളവർക്ക് പദ്ധതി ആശ്വാസകമായിരുന്നു. കെ.എസ്.ആർ.ടി.സി ബസുകളിൽ വയോജനങ്ങൾക്ക് സൗജന്യയാത്ര അനുവദിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ജില്ലാ പ്രസിഡന്റ് ജി.രാജൻ ഉദ്ഘാടനം ചെയ്തു. എം.പി റസൽ,കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി ജി.അജയൻ,സി.പി.രവീന്ദ്രൻ, എസ്.രാധാകൃഷ്ണൻ,കെ.സുകുമാരൻ ആശാരി,രാധ ധർമ്മരാജൻ,അഡ്വ.എം.ശാന്ത തുടങ്ങിയവർ സംസാരിച്ചു. മേഖലാ സെക്രട്ടറി പി.മുരളീധരൻ റിപ്പോർട്ടും ട്രഷറർ എസ്.ലതാകുമാരി കണക്കും അവതരിപ്പിച്ചു. മുതിർന്ന അംഗങ്ങളായ എ.വി.പ്രഭാകരൻ നായർ, ശാരദ അമ്മ എന്നിവരെ ആദരിച്ചു. എസ്.ലതാകുമാരി (പ്രസിഡന്റ്),ടി.ജെ.സതീഷ്‌കുമാർ (സെക്രട്ടറി),എസ്.ഉദയകുമാർ (ട്രഷറർ) എന്നിവടങ്ങുന്ന 27 അംഗ മേഖലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |