വെഞ്ഞാറമൂട്: വാമനപുരം എക്‌സൈസ് അധികൃതർ നടത്തിയ പരിശോധനയിൽ 15 ലിറ്റർ ചാരായം പിടികൂടി. ഒരാൾ അറസ്റ്റിൽ. പെരിങ്ങമ്മല അടിപ്പറമ്പ് തടത്തരികത്ത് പുത്തൻ വീട്ടിൽ പ്രഹ്ളാദനാണ് (61) അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12ന് വെങ്കിട്ടയിൽ വച്ച് കന്നാസും തൂക്കി റോഡിലൂടെ പോവുകയായിരുന്ന ഒരാൾ,എക്‌സൈസ് ജീപ്പ് കണ്ട് ഓടി മറയുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇയാളെ പിന്തുടർന്ന് പിടികൂടി നടത്തിയ പരിശോധനയിലാണ് കന്നാസിൽ ചാരായമാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
എക്‌സൈസ് ഇൻസ്‌പെക്ടർ ബാബു പ്രസാദ്.കെ.ബിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സിവിൽ എക്‌സൈസ് ഓഫീസർമാരായ അനീഷ്,ആദർശ്,രാഹുൽ,വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ആതിര ചന്ദ്രൻ,പ്രിവന്റീവ് ഓഫീസർമാരായ ലിബിൻ,അൻസർ, അനിരുദ്ധൻ,ദീപു എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |