
വർക്കല: ഏറെ വികസന സാദ്ധ്യതയുണ്ടായിട്ടും അകത്തുമുറി റെയിൽവേ സ്റ്റേഷന് അവഗണന മാത്രം.എട്ടിലധികം ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടായിരുന്ന ഇവിടെയിപ്പോൾ അത് നാലായി ചുരുങ്ങി.വികസനത്തിനായി റെയിൽവേ വിഭാഗം തയ്യാറാക്കിയ പദ്ധതിയിപ്പോൾ ഫയലിൽ ഒതുങ്ങിയിരിക്കുകയാണ്.
ഒരുകാലത്ത് ഇവിടെ നിന്ന് കടൽ,കായൽ മത്സ്യങ്ങൾ നാടിന്റെ വിവിധയിടങ്ങളിലേക്ക് ട്രെയിൻ വഴി കയറ്റി അയച്ചിരുന്നു.ട്രെയിനുകൾ നിന്നതോടെ മീനുകളുടെ വില്പനയും നിന്നു.
ട്രെയിനുകളുടെ സ്റ്റോപ്പ് കുറഞ്ഞതോടെ അകത്തുമുറി റെയിൽവേ സ്റ്റേഷൻ യാത്രക്കാരിൽ നിന്ന് അകന്നുകഴിഞ്ഞു.
അകത്തുമുറി റെയിൽവേ സ്റ്റേഷനിൽ നിന്ന് വരുമാനം വളരെ കുറവാണെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.ട്രെയിനുകൾ നിറുത്തലാക്കുന്നതിന് മുൻപ് മികച്ച രീതിയിൽ ടിക്കറ്റ് കളക്ഷനുമുണ്ടായിരുന്നു.ട്രെയിനുകൾ നിറുത്തലാക്കിയതോടെ യാത്രക്കാർ സമീപ സ്റ്റേഷനുകളായ വർക്കല,കടയ്ക്കാവൂർ സ്റ്റേഷനുകളെ ആശ്രയിക്കാനും തുടങ്ങി. നിറുത്തലാക്കിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും,റെയിൽവേ ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.
സ്റ്റോപ്പുള്ളത്
രാവിലെ 7.30ന് കൊല്ലം - തിരുവനന്തപുരം പാസഞ്ചർ
12.15ന് കന്യാകുമാരി മെമു
6.53ന്.4.30ന് കന്യാകുമാരി - കൊല്ലം മെമു
6.50,8.30 കൊല്ലം പാസഞ്ചർ എന്നിവയ്ക്ക്
സ്റ്റോപ്പ് നിറുത്തലാക്കിയത്
രാവിലെ 8.30ന് തിരുവനന്തപുരത്ത് നിന്ന് കൊല്ലം ട്രെയിനും
വൈകിട്ട് 3.30ന് തിരുവനന്തപുരം - കൊല്ലം ട്രെയിനും
വൈകിട്ട് 6.30ന് കൊല്ലം - തിരുവനന്തപുരം - മധുര എക്‌സ്‌പ്രസിനും
വിസ്തൃതിയിൽ ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ മുന്നിലാണ് അകത്തുമുറി സ്റ്റേഷൻ.ഇരുപത് ഏക്കറോളം വരുന്ന റെയിൽവേ ഭൂമി ഇന്ന് കാടുകയറിയ നിലയിലാണ്.സ്ഥല വിസ്തൃതി പരിഗണിച്ച് റെയിൽവേ എഫ്.സി.ഐ ഗോഡൗൺ അടക്കമുള്ള പാർക്കിംഗ് സംവിധാനം ഒരുക്കാൻ നേരുത്തെ നീക്കം നടത്തിരുന്നു
ഏറെ വികസന സാദ്ധ്യതയുള്ള അകത്തുമുറി റെയിൽവേ സ്റ്റേഷൻ നവീകരിക്കാനും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാനും അടിയന്തര നടപടി സ്വീകരിക്കണം.
ശശി.കെ വെട്ടൂർ,റിട്ട.ഐ.എസ്.ആർ.ഒ സയന്റിസ്റ്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |