SignIn
Kerala Kaumudi Online
Friday, 21 August 2026 2.12 AM IST

ഇടുക്കി യൂണിയനിൽ 'ഓണച്ചമയം - 2026' നാളെ 

ചെറുതോണി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയനിലെ വനിതാസംഘത്തിന്റെയും യൂത്ത്മൂവ്‌മെന്റിന്റേയും നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടികൾ 'ഓണച്ചമയം - 2026' നാളെ രാവിലെ 10ന് ഇടുക്കി യൂണിയൻ ഓഡിറ്റോറിയത്തിൽ ആരംഭിക്കും. വനിതാസംഘം പ്രസിഡന്റ് ഡോ. ഷീല കമലാധരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും.യൂണിയൻ പ്രസിഡന്റ് പി.രാജൻ ഓണസന്ദേശം നൽകും. ഭാരതനാട്യം, തിരുവാതിര, കൈകൊട്ടിക്കളി, ഓണപ്പാട്ട്, നാടൻപാട്ട് തുടങ്ങിയ കലാപരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി നടക്കും. കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ - കായികമത്സരങ്ങളും നടത്തും. മത്സര വിജയികൾക്കുള്ള സമ്മാനദാനം യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.കെ.ബി.സെൽവം നിർവഹിക്കും. ഓണസദ്യക്കു ശേഷം ഗാനമേളയും ഉണ്ടായിരിക്കുമെന്ന് വനിതാസംഘം സെക്രട്ടറി ഷീല രാജീവ്, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ബിബിൻ കുന്നിനിയിൽ എന്നിവർ അറിയിച്ചു. ആഘോഷപരിപാടികൾക്ക് സ്വാഗതസംഘം ചെയർമാൻ മനേഷ് കുടിക്കയത്ത്, കൺവീനർ ബീനിഷ് കോട്ടൂർ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ജോമോൻ കണിയാംകുടിയിൽ,​ വൈസ് പ്രസിഡന്റ് അഖിൽ സാബു, പുഷ്പ മോഹൻദാസ്, കൗൺസിൽ അംഗങ്ങൾ,​ ശാഖായോഗം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL