
ചിറയിൻകീഴ്: ചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷം ഡോ.ബി.സീരപാണി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ആശ്രമം വനിത ഭക്തജന സമിതി പ്രസിഡന്റ് ഷീല മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലം മുഖ്യാതിഥിയായി. എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി ജയന്തിദിന സന്ദേശം നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർ അജീഷ് കടയ്ക്കാവൂർ, സേവനം ദുബായ് യൂണിയൻ ചെയർമാൻ സജൻ സത്യൻ, എസ്.എൻ ട്രസ്റ്റ് ബോർഡംഗം കെ.പുഷ്കരൻ, ആശ്രമം സെക്രട്ടറി വിജയ അനിൽകുമാർ, ലാലി ശുശ്രുതൻ, ജയപ്രഭ, വനിതസംഘം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് ലതിക പ്രകാശ്, വൈസ് പ്രസിഡന്റ് നിമ്മി ശ്രീജിത്ത്, ട്രഷറർ ഉദയകുമാരി വക്കം, ഇന്ദിര കടയ്ക്കാവൂർ, ബിനി സുജാതൻ, രമ അഴൂർ എന്നിവർ പങ്കെടുത്തു.
എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയന് കീഴിലെ 33 ശാഖാ യോഗങ്ങളിലും മുടപുരം,മുട്ടപ്പലം, എസ്.എൻ ജംഗ്ഷൻ,അഴൂർ, പെരുങ്ങുഴി, ഇടഞ്ഞുംമൂല, നാലുമുക്ക്, മഞ്ചാടിമൂട്, ആനത്തലവട്ടം, പണ്ടകശാല, വലിയകട ജംഗ്ഷൻ, ചെക്കാലവിളാകം, ആനത്തലവട്ടം, നിലയ്ക്കാമുക്ക്, വക്കം, കീഴാറ്റിങ്ങൽ, തിനവിള, ഗുരുവിഹാർ, ചിറമൂല കേന്ദ്രം മുക്ക്, അഞ്ചുതെങ്ങ്, കായിക്കര, നെടുങ്ങണ്ട എന്നീ ഗുരുക്ഷേത്ര മണ്ഡപങ്ങൾ കേന്ദ്രീകരിച്ച് ചതയദിന സംഗമം, സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ എന്നിവയോടെ ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |