SignIn
Kerala Kaumudi Online
Saturday, 17 October 2026 7.18 AM IST

ആനൂപ്പാറ പാലമൂട് റോഡിൽ മഴ പെയ്താൽ 'വള്ള'മിറക്കാം

paalamoo

റോഡ് തകർന്ന് തരിപ്പണമായി

മുടപുരം: ടാറും മെറ്റലുമിളകി തകർന്ന് കിടക്കുന്ന ആനൂപ്പാറ - പാലമൂട് റോഡ് വഴിയുള്ള യാത്ര വാഹന - കാൽനട യാത്രക്കാർക്ക് ദുരിതമാകുന്നു.നാഷണൽ ഹൈവേയിൽ മാമം പാലത്തിന് സമീപം പാലമൂട്ടിൽ നിന്ന് ആനൂപ്പാറ പാലം വഴി അവനവഞ്ചേരി - ഊരൂപൊയ്ക റോഡിൽ ചെന്ന് ചേരുന്നതാണ് ഈ റോഡ്.

കുഴിയായി കിടക്കുന്ന റോഡിൽ മഴപെയ്താൽ വെള്ളക്കെട്ടാകും.പിന്നെ യാത്രാ ദുരിതം ഇരട്ടിയാകും.

ആറുമാസംമുമ്പ് പുതിയ പൈപ്പിടുന്നതിന് വേണ്ടി വാട്ടർ അതോറിട്ടി,റോഡ് സൈഡ് കുഴിച്ചുവെങ്കിലും ആ ഭാഗം ഇന്നലെയാണ് കോൺക്രീറ്റ് ചെയ്യാൻ തുടങ്ങിയത്.2003ൽ വർക്കല രാധാകൃഷ്ണൻ എം.പി ഫണ്ട് ഉപയോഗിച്ച് ആനൂപ്പാറ പാലം നിർമ്മിച്ചതോടെയാണ് ആനൂപ്പാറ തുടങ്ങി വിവിധ പ്രദേശത്തുള്ളവർക്ക് നാഷണൽ ഹൈവേയിൽ കയറി തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകാൻ ദൂരം കുറഞ്ഞ റോഡ് തുറന്നുകിട്ടിയത്.

നിരവധിപ്പേർ ആശ്രയിക്കുന്ന ഈ റോഡ് വീതികൂട്ടി ടാർ ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കിഴുവിലം,മുദാക്കൽ പഞ്ചായത്തുകളുടെ അതിർത്തി റോഡാണിത്.

മൂന്ന് വർഷം മുൻപ് ടാർ ചെയ്ത റോഡിന്റെ മിക്ക ഭാഗത്തെയും ടാറും മെറ്റലുമിളകി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.

കുരുക്കിൽപ്പെടാതെ പോകാം

കൊടുവഴന്നൂർ,നഗരൂർ,അയിലം തുടങ്ങി വിവിധ പ്രദേശത്തുകാർക്കും ആറ്റിങ്ങൽ മൂന്നുമുക്ക് വഴി യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ബ്ലോക്കുകളിൽ നിന്നും ട്രാഫിക് സിഗ്നലിൽ പെടാതെയും യാതചെയ്യാനും ഉപകരിക്കുന്ന റോഡാണിത്.

പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ആനൂപ്പാറ -പാലമൂട് റോഡ് റീ ടാർ ചെയ്യാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം.

എ.അൻഫാർ,

മുൻ പഞ്ചായത്ത് മെമ്പർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL