കല്ലറ: ഗ്രാമങ്ങളിൽ നിന്ന് കൈതയും കൈതോല ഉത്പന്നങ്ങളും അപ്രത്യക്ഷമാകുന്നു. കൈതക്കാടുകൾ സർവ സാധാരണമായിരുന്ന തോടുകളും, നിർത്തടങ്ങളും ചുരുങ്ങിയതോടെയാണ് കൈത കാണാതായത്.
കൈതോല ചെത്തി മാടി വെയിലിൽ ഉണക്കി പായകൾ നെയ്തു. കൈതവേര് കൊണ്ട് ചൂലുകൾ ഉണ്ടാക്കി വിറ്റ് പലരും ജീവിതം തരികെപിടിച്ചു. പായകൾ ചുരുളുകളാക്കി ചുമന്നും കൈത ചൂലുകൾ വീടുകൾ തോറും കൊണ്ടുനടന്ന് വിൽക്കുന്നവരും അന്ന് ഗ്രാമത്തിന്റെ തനത് കാഴ്ചയായിരുന്നു.
കൈതകൾ ഭൂമിയിൽ ജല ലഭ്യത ഉറപ്പുവരുത്തുന്നതിനും വെള്ളക്കെട്ടിലെ മത്സ്യപ്രജനനത്തിനും സഹായകമാണ്. എന്നാൽ, വിശാലമായ പുരയിടങ്ങളും ചതുപ്പുകളും കുറഞ്ഞതോടെ കൈതക്കാടുകൾ ഇല്ലാതായി.
കൈതോല ഉത്പന്നങ്ങൾ
തച്ചുപായ
മെത്തപായ
ഉണക്കപായ
തൂത പായ
കുട്ട,വട്ടി
കൈതച്ചൂൽ
ഉപയോഗം പലത്
കൈതോല ഓലപ്പടക്ക നിർമ്മാണത്തിന് ധാരാളമായി ഉപയോഗിച്ചിരുന്നു.ഇന്നും ഉപയോഗിക്കുന്നുണ്ട്.ഓലപ്പുര കെട്ടാനും കച്ചിത്തുറു ഇടുന്നതിനും കൈതക്കാലുകൾ ഉപയോഗിച്ചിരുന്നു.പിന്നീട് കുട്ടികൾ വോളിബാൾ കോർട്ട് നിർമ്മിച്ചിരുന്നതും കൈകക്കാലുകൾ കൊണ്ടുതന്നെയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |