SignIn
Kerala Kaumudi Online
Wednesday, 02 September 2026 9.28 AM IST

പ്രകൃതി വിരുദ്ധ പീഡനം; 27 വർഷം കഠിന തടവ്

a-anilkumar

കാട്ടാക്കട : പതിനൊന്ന് വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വെടിവച്ചാംകോവിൽ തോപ്പുവിള സുനിൽ ഭവനിൽ എ.അനിൽകുമാറിന്(43,കുട്ടൻ)വിവിധ വകുപ്പുകൾ പ്രകാരം 27 വർഷത്തെ കഠിന തടവിനും 60,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.

പള്ളിച്ചൽ ഭഗവതി നട പുത്തൻ വീട്ടിലായിരുന്നു നേരത്തെ ഇയാൾ താമസിച്ചിരുന്നത്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി.വിനോദ് ,പോക്സോ നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷ നിയമ പ്രകാരവും ശിക്ഷിച്ചത്.

പിഴ തുക അതീജീവിതനായ ആൺകുട്ടിക്ക് നൽകുവാനും പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി 6 മാസം അധിക കഠിന തടവ്കൂടിഅനുഭവിക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു.

2023 ജൂലയ് 15 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.കുട്ടിയുടെ പിതാവിന്റെ പരിചയക്കാരനായ പ്രതി കുട്ടി താമസിച്ചിരുന്ന വാടക വീട്ടിൽ എത്തി കുട്ടിയെ മൊബൈലിൽ അശ്ലീല വീഡിയോകൾ കാണിച്ച് മടിയിൽ ബലമായിപിടിച്ചിരുത്തി വസ്ത്രങ്ങൾ ഊരിമാറ്റി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന്ഇരയാക്കി. വിവരം പുറത്ത് പറഞ്ഞാൽ കുട്ടിയുടെ അച്ഛനെ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപെടുത്തിയിരുന്നു.പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി .ആർ പ്രമോദ് കോടതിയിൽ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL