
വെള്ളറട: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വിവിധ ബാലഗോകുലം മണ്ഡലങ്ങളുടെ നേതൃത്വത്തിൽ വർണ ശബളമായ ഘോഷയാത്രകൾ വൈകുന്നേരമായതോടെ ഗ്രാമവീഥികളിൽ നിറഞ്ഞു. നൂറുകണക്കിന് ബാലിക ബാലന്മാരും അമ്മമാരും ശോഭയാത്രയിൽ പങ്കെടുത്തു. വെള്ളറട മണ്ഡലത്തിലെ ശോഭയാത്ര പുലിയൂർശാല പൊട്ടൻചിറ ക്ഷേത്രത്തിൽ നിന്നാരംഭിച്ച് പനച്ചമൂട്,വെള്ളറടയിൽ എത്തിച്ചേർന്നു. കിളിയൂർ മണ്ഡലത്തിലെ ശോഭയാത്ര താഴെക്കര കളിയ്ക്കൽ ശ്രീ ഭദ്ര കാളി ദേവീക്ഷേത്രത്തിൽ നിന്ന് തുടങ്ങി വെള്ളറടയിലെത്തി ഇരു ശോഭ യാത്രകളും ചേർന്ന് മഹാ ശോഭയാത്രയായി ചൂണ്ടിക്കൽ ഭദ്രകാളി ക്ഷേത്രത്തിൽ സമാപിച്ചു. ചെമ്പൂര് മണ്ഡലത്തിലെ ശോഭ യാത്ര ഇടവാൽ,മൈലച്ചൽ,കോവിലുവിള,ചിലമ്പറ,പുളിയറ,മുക്കോലവിള,ചെമ്പൂര്, മണ്ണാംകോണം എന്നിവടങ്ങളിൽ നിന്ന് തുടങ്ങി ഇടവാൽ,പാറയിൽ ക്ഷേത്ര പരിസരത്ത് സംഗമിച്ച് മഹാശോഭയാത്രയായി ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിൽ സമാപിച്ചു. ആര്യങ്കോട്,കീഴാറൂർ,പശുവണ്ണറ, കാവല്ലൂർ,തെള്ളുക്കുഴി,മരുതംകോട്,കുറ്റിയായണിക്കാട് എന്നിവിടങ്ങളിൽ നിന്നാരംഭിച്ച് ആര്യങ്കോട് മണ്ഡലത്തിലെ ശോഭയാത്രകൾ പഴിഞ്ഞിപ്പാറയിൽ സംഗമിച്ച് മഹാ ശോഭയാത്രയായി പടമുഖത്ത് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിൽ സമാപിച്ചു. അമ്പൂരി മണ്ഡലത്തിലെ ശോഭയാത്ര കോവില്ലൂർ അമ്പലം ജംഗ്ഷനിൽ നിന്ന് തുടങ്ങി ചുണ്ടയ്ക്കാണിമൂട് വഴി കുടപ്പനമൂട് കഴുകാൽവട്ടം ശ്രീ ഭഗവതി ക്ഷേത്രത്തിൽ സമാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |