വെഞ്ഞാറമൂട്: ഗ്രാമീണ മേഖലകളിൽ തെരുവ് നായ്ക്കളുടെ ശല്യം അതിരൂക്ഷം.വിവിധ പഞ്ചായത്ത് പ്രദേശങ്ങളിലെ പ്രധാന പാതയോരങ്ങളിലും കവലകളിലും സ്കൂൾ പരിസരങ്ങളിലും പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കൂട്ടംകൂട്ടമായി തെരുവ് നായ്ക്കൾ വിഹരിക്കുകയാണ്. ഇത് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും വലിയ ഭീഷണിയാവുകയാണ്. പാഞ്ഞുപോകുന്ന വാഹനങ്ങൾക്ക് മുന്നിലേക്ക് നായ്ക്കൾ കൂട്ടത്തോടെ ചാടിവീഴുന്നത് മൂലം വലിയ അപകടങ്ങളാണ് ദിവസേന സംഭവിക്കുന്നത്. പ്രഭാതസവാരിക്കിറങ്ങുന്ന മുതിർന്ന പൗരന്മാരും സ്കൂളിലേക്ക് പോകുന്ന കുട്ടികളും കടുത്ത ഭയത്തിലാണ് യാത്ര ചെയ്യുന്നത്.
അപകടകാരികളായ തെരുവ് നായ്ക്കളെ പിടികൂടി പാർപ്പിക്കുന്നതിനായി പഞ്ചായത്തുതലങ്ങളിൽ ഷെൽട്ടറുകൾ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ശല്യം ഇവിടെ
മാണിക്കൽ
നെല്ലനാട്
വാമനപുരം
കല്ലറ
പുല്ലമ്പാറ
പേ വിഷബാധ ഭീഷണിയും പ്രദേശത്ത് ആശങ്ക വിതയ്ക്കുന്നുണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |