SignIn
Kerala Kaumudi Online
Monday, 21 September 2026 7.34 AM IST

സഹോദയ കലോത്സവം : ജ്യോതിസ് സെൻട്രൽ സ്‌കൂൾ ജേതാക്കൾ

1

പോത്തൻകോട് : ചേങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്കൂളിൽ നാല് ദിവസങ്ങളിലായി നടന്ന സി ബി എസ് ഇ സൗത്ത് സോൺ സഹോദയ കോംപ്ലക്സ് കലോത്സവത്തിന് സമാപനമായി. എഴുപതോളം സ്കൂളുകളിൽ നിന്നായി 7000ത്തോളം വിദ്യാർത്ഥികളും അദ്ധ്യപകരും രക്ഷിതാക്കളും ഉൾപ്പെടെ 13,000 ത്തോളം പേർ കലോത്സവത്തിൽ പങ്കാളികളായി.

906 പോയിന്റ് നേടി കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂൾ റോളിംഗ് ട്രോഫി വിന്നറായി. 774 പോയിന്റ് നേടിയ പട്ടം ആര്യ സെൻട്രൽ സ്കൂൾ, എവറോളിംഗ് ഫസ്റ്റ് റണ്ണറപ്പും 760 പോയിന്റുമായി ഭാരതീയ വിദ്യാഭവൻ സീനിയർ സ്‌കൂൾ കൊടുങ്ങാനൂർ എവറോളിംഗ് സെക്കൻഡ് റണ്ണറപ്പുമായി. സൗത്ത് സോൺ സഹോദയ കോംപ്ലക്സ് വൈസ് പ്രസിഡന്റ് കൃഷ്ണകാന്ത് ജി എസിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ സൗത്ത് സോൺ സഹോദയ സെക്രട്ടറി വർഗീസ് സാമുവൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പുഷ്പവല്ലി എസ്., ഷാഹുൽ ഹമീദ്, ഫാദർ റംലറ്റ്, ശ്രീനാരായണ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ അനിത ആൻഡ്രൂ , ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് രത്നകല രത്നാകരൻ, സ്കൂൾ മാനേജർ ഡോക്ടർ എ ജി രാജേന്ദ്രൻ ,ജോയിൻ്റ് സെക്രട്ടറി ഡോക്ടർ ബെന്നി പി വി, അക്കാദമിക് കമ്മിറ്റി കൺവീനർ എൻജി. ബി ചന്ദ്രബാബു, പ്രോഗ്രാം കൺവീനർ അമ്പിളി കെ ആർ, വൈസ് പ്രിൻസിപ്പൽ ദീപ്തി റ്റി, കോ ഓർഡിനേറ്റർമാരായ ഷൈജ എൻ എസ്, സിമി പി ജി, ബിജിമോൾ ജെ ഒ തുടങ്ങിയവർ പങ്കെടുത്തു. മികച്ച വിജയം നേടിയ സ്കൂളുകൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL