SignIn
Kerala Kaumudi Online
Saturday, 26 September 2026 4.40 AM IST

തലസ്ഥാനത്ത് ഹാലിളകി തെരുവ് നായ്ക്കൾ

dog-s

പോത്തൻകോട്: തലസ്ഥാനത്ത് വീടിന് പുറത്തിറങ്ങിയാൽ നായ കടിയുറപ്പെന്ന് ജനങ്ങൾ.വീടിന്റെ കോമ്പൗണ്ടിൽ കയറി നായ ആക്രമിക്കുന്ന അവസ്ഥവരെയായി.

ദിനംപ്രതി നായ കടിയേറ്റ് ചികിത്സ തേടുന്നത് നിരവധിപ്പേരാണ്.നഗര,ഗ്രാമ പ്രദേശങ്ങളിൽ ഒരുപോലെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന തെരുവ് നായ ശല്യത്തിൽ ജനങ്ങൾ കടുത്ത ഭീതിയിലാണ്.

കഴിഞ്ഞ ദിവസങ്ങളിൽ കാട്ടായിക്കോണത്ത് അടക്കം നിരവധി ഇടങ്ങളിൽ തെരുവ് നായയുടെ ആക്രമണമുണ്ടായി.കുട്ടികളും വൃദ്ധരുമടക്കം നിരവധിപ്പേർ ചികിത്സ തേടി.നരിക്കൽ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പത്തോളം പേരെ കടിച്ച നായയ്ക്ക് പേവിഷബാധ,പാലോട് വെറ്റിനറി ആൻഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ സ്ഥിരീകരിച്ചു.നായയുടെ കടിയേറ്റ അന്യസംസ്ഥാന തൊഴിലാളികളിൽ ചിലർ ആശുപത്രിയിൽ ചികിത്സ തേടാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു.കടിയേറ്റ വളർത്തുമൃഗങ്ങൾക്ക് ആരോഗ്യപ്രവർത്തകരെത്തി പ്രതിരോധ കുത്തിവയ്പ് നൽകിയെങ്കിലും പ്രദേശവാസികളുടെ ഭയം മാറിയിട്ടില്ല. നഗരത്തിൽ വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യം നിയന്ത്രിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇരുചക്ര വാഹന യാത്രക്കാരെ പിന്തുടർന്ന് ചാടി വീണ് ആക്രമിക്കുന്നതും പതിവാകുന്നു

റോഡരികിലും ഇടവഴികളിലും വലിച്ചെറിയുന്ന മാലിന്യങ്ങൾ തെരുവ് നായ്ക്കൾ കൂട്ടത്തോടെ തമ്പടിക്കാൻ കാരണമാകുന്നു

ജില്ലയിൽ 2021 മുതൽ 2025വരെ

തെരുവ് നായയുടെ കടിയേറ്റത് - 2.26 ലക്ഷം പേർക്ക്

പേവിഷബാധയേറ്റ് മരിച്ചത് - 17 പേർ

 2025ൽ റിപ്പോർട്ട് ചെയ്തത് - 58,108 കേസുകൾ

ജനങ്ങളുടെ ആവശ്യം

1) തെരുവ് നായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പുകൾ നൽകണം

2) നായ്ക്കളുടെ വന്ധീകരണ പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കാര്യക്ഷമമായി നടപ്പിലാക്കണം

3) ആക്രമണകാരികളായ നായ്ക്കളെ പാർപ്പിക്കാൻ ജില്ലയിൽ കൂടുതൽ ഷെൽട്ടർ ഹോമുകൾ സജ്ജമാക്കണം

4) ശാസ്ത്രീയമായ മാലിന്യ സംസ്കരണം നടപ്പിലാക്കണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL