
പോത്തൻകോട്: ഒമ്പതാം ക്ലാസുകാരിയെ സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ച കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി മണ്ണന്തല പൊലീസ്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കരകുളം കല്ലയം തേറകോട് സ്വദേശിയും നെടുമൺ കിഴക്കേമുക്കോല വിനായക നഗർ ഹൗസ് നമ്പർ -എ 26ൽ വാടകയ്ക്ക് താമസിക്കുന്ന ജാരിബ് ജിജോ (20), മണ്ണന്തല പനയച്ചിറക്കോണം, ഈശ്വരൻ തമ്പി നഗർ അക്ഷര റസിഡൻസിൽ ഹൗസ് നമ്പർ 56, ഗോപി നിവാസിൽ ആദിൽ രഞ്ജിത്ത് (20) എന്നിവരാണ് അറസ്റ്റിലായത്.
പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ജാരിബ് ജിജോ സ്‌കൂളിൽ പോകാതെ പെൺകുട്ടിയെയും കൂട്ടി പുറത്തുപോയെന്നും അവിടെവച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. തുടർന്ന് പ്രതികളുടെ ഭീഷണിയിൽ ആദ്യം പെൺകുട്ടി പീഡനവിവരം പുറത്ത് പറഞ്ഞിരുന്നില്ല. പന്നീട് പെൺകുട്ടി സ്‌കൂളിൽ നടത്തിയ കൗൺസലിംഗിലാണ് വിവരം പറയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |