നാഗർകോവിൽ : രാജാക്കമംഗലത്ത് പ്രമുഖ യൂട്യൂബറുടെ വീടിന്റെ വാതിൽ തകർത്ത് 110 പവൻ കവർന്നു. രാജാക്കമംഗലം തമത്ത്ക്കോണം സ്വദേശി വിനോദ് കുമാർ - മധുമിത ദമ്പതികളുടെ വീട്ടിലാണ് കവർച്ച നടന്നത്. മധുമിത യൂട്യൂബറാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ഇരുവരും ചേർന്ന് ഷോപ്പിംഗിന് പോയി രാത്രി തിരിച്ച് വീട്ടിൽ വന്നപ്പോൾ പിൻവാതിൽ തകർത്ത നിലയിൽ കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്. സ്വകാര്യ മുറിയിലെ അലമാരയിലുണ്ടായിരുന്ന 110 പവനാണ് കവർന്നത്. മധുമിത യൂട്യൂബിൽ സ്വർണവും പണമുള്ളതുമായ റീൽസുകൾ ഇടുന്നത് പതിവായിരുന്നു. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |