
വർക്കല: സംസ്ഥാന ഡി.ജി.പി റവാഡ ചന്ദ്രശേഖറിന്റെ വർക്കലയിലെ ഗ്ലഡർ യാത്ര വൈറലായി. വർക്കല പാപനാശത്ത് കഴിഞ്ഞ ദിവസമാണ് ഡി.ജി.പി കുടുംബ സമേതം എത്തിയത്. തുടർന്ന് ഡി.ജി.പി പാപനാശം കടലിനും ക്ലിഫിനും മുകളിലൂടെ നടത്തിയ സാഹസിക പാരഗ്ലൈഡർ യാത്രയാണ് സമൂഹ മദ്ധ്യമങ്ങളിലുടെ വൈറലായത്. പാപനാശത്തിനുപുറമേ ആലിയിറക്കം,കാപ്പിൽ ബീച്ചുകളും ഡി.ജി.പി സന്ദർശിച്ചു. നേരുത്തെ പാപനാശത്തെത്തിയ ഡി.ജി.പി റവാഡ ചന്ദ്രശേഖറിനേയും കുടുംബത്തേയും വർക്കല ഡിവൈ.എസ്.പി രമേഷ് കുമാർ സ്വീകരിച്ചു.
ഫോട്ടോ: വർക്കലയിൽ ഡി.ജി.പി റവാഡചന്ദ്രശേഖറിന്റെ വൈറലായ പാരഗ്ലൈഡർ യാത്ര .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |