
വിഴിഞ്ഞം: വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ വിവിധ കേന്ദ്ര,സംസ്ഥാന ഏജൻസികളുടെ പങ്കാളിത്തത്തോടെ നടത്തിയ രണ്ട് ദിവസത്തെ ഏരിയാ ലെവൽ മലിനീകരണ നിയന്ത്രണ അഭ്യാസം സമാപിച്ചു.കടൽ മലിനീകരണ സാഹചര്യത്തിൽ അത് പരിഹരിക്കുന്നതിനുള്ള തത്സമയ അഭ്യാസമാണ് വിഴിഞ്ഞം കടലിൽ സംഘടിപ്പിച്ചത്.ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ സുജിത്,അനഘ്,സി - 427,സി - 441,അദാനി വിഴിഞ്ഞം പോർട്ട് ടഗ്ഗുകൾ എന്നിവ ഉൾപ്പെട്ട അഭ്യാസം,എണ്ണ മലിനീകരണ നിയന്ത്രണ ഉപകരണങ്ങളുടെ വിന്യാസം പ്രവർത്തനം,വീണ്ടെടുക്കൽ സംവിധാനങ്ങൾ എന്നിവ പ്രദർശിപ്പിച്ചു.കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ,കടലിൽ എണ്ണ ചോർച്ചയുണ്ടാകുമ്പോൾ ആകാശത്ത് നിന്ന് ടി.സി - 3 ബക്കറ്റ് ഉപയോഗിച്ച് ഓയിൽ സ്പിൽ ഡിസ്പേഴ്സന്റ് തളിക്കുന്നത് പ്രദർശിപ്പിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി,കേരളം മലിനീകരണ നിയന്ത്രണ ബോർഡ്,സി.എം എഫ്. ആർ.ഐ തിരുവനന്തപുരം,കൊല്ലം കളക്ടറേറ്റുകൾ,ഫിഷറീസ് വകുപ്പ്,കേരള പൊലീസ്,ഹാർബർ എൻജിനിയറിംഗ് വകുപ്പ്,കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ,മറ്റ് ഏജൻസികൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി ഡോ.ശേഖർ.എൽ.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |