SignIn
Kerala Kaumudi Online
Monday, 28 September 2026 4.55 AM IST

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വീസ തട്ടിപ്പ്

ഒല്ലൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വീസ തട്ടിപ്പ് നടത്തിയ കേസിൽ അച്ഛനും മകനുമടക്കം മൂന്നുപേർക്കെതിരേ പൊലീസ് കേസെടുത്തു. ഒല്ലൂർ മരോട്ടിക്കൽ വീട്ടിൽ ശിവൻ, മകൻ അജിൻ, ഏജന്റായി പ്രവർത്തിച്ചയാൾ എന്നിവർക്കെതിരേയാണ് ഒല്ലൂർ പൊലീസ് കേസെടുത്തത്. തൃശൂർ ജില്ലയിൽ മാത്രം 70 പേർക്ക് പണം നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു. മൂന്നു വർഷമായി വീസ കാത്തിരിക്കുന്നവരുമുണ്ട്. ഓസ്‌ട്രേലിയ, റഷ്യ, പോർച്ചുഗൽ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ജില്ലയ്ക്കു പുറത്തും സമാന രീതിയിൽ തട്ടിപ്പ് നടന്നിട്ടുള്ളതായി പറയുന്നു. രാജ്യങ്ങൾക്കനുസരിച്ച് നൽകേണ്ട തുകയിലും വ്യത്യാസമുണ്ട്. 1.30 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെ മുൻകൂറായി നൽകണം. ബാക്കി തുക ജോലി ലഭിക്കുമ്പോൾ കിട്ടുന്ന ശമ്പളത്തിൽനിന്ന് ഗഡുക്കളായി അടയ്ക്കണമെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. മുൻകൂറായി വാങ്ങുന്ന തുകയിൽ 20,000 രൂപ പേപ്പർ വർക്കുകൾക്കായി മാറ്റിവയ്ക്കുമെന്നാണ് വിശ്വസിപ്പിച്ചിരുന്നത്. ബാക്കിയുള്ള തുക അജിന്റെ പേരിലും അച്ഛൻ ശിവന്റെ പേരിലുമാണ് നൽകിയിരുന്നത്. തട്ടിപ്പിനിരയായവർ ബാങ്കിൽ ചെക്കുകൾ സമർപ്പിച്ചെങ്കിലും അക്കൗണ്ടിൽ പണമില്ലാത്തതിനാൽ ചെക്കുകളെല്ലാം മടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL