കിളിമാനൂർ: നഗരൂരിൽ ജലജീവൻ കുടിവെള്ള പദ്ധതിക്കായി പൈപ്പ് ലൈൻ ഇടുകയായിരുന്ന തൊഴിലാളിയെ രണ്ടുപേർ ആക്രമിച്ചു.ആക്രമണത്തിൽ കരാർ തൊഴിലാളിയായ യുവാവിന് തലയ്ക്ക് ഗുരുതര പരിക്കേറ്റു.വർക്കല പാളയംകുന്ന് സ്വദേശി ഷാനുവിനാണ് (20) മർദ്ദനമേറ്റത്.
ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 5ഓടെ നഗരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ചായിരുന്നു ആക്രമണം.
കരാർ തൊഴിലാളികളായ മൂന്നുപേർ,ജലജീവൻ പദ്ധതിയുടെ ഭാഗമായി വീടുകളിലേക്ക് പൈപ്പ് ലൈൻ കുഴിയെടുത്തിടുകയായിരുന്നു.ഈ സമയം അതുവഴി ബൈക്കിലെത്തിയ രണ്ടുപേർ റോഡ് തടസപ്പെടുത്തിയത് ചോദ്യം ചെയ്തായിരുന്നു ആക്രമിച്ചത്.ഒരാൾ പാറകല്ലെടുത്ത് പൈപ്പിട്ട് കൊണ്ടിരുന്ന ഷാനുവിന്റെ തലയ്ക്കടിക്കുകയും ഇരുവരും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
ഇയാളുടെ നിലവിളി കേട്ട് മറ്റു തൊഴിലാളികൾ ഓടിയെത്തിയപ്പോൾ അക്രമി സംഘം ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.സഹതൊഴിലാളികൾ ഉടൻ ഷാനുവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഷാനു നഗരൂർ പൊലീസിൽ പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |