SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.09 AM IST

ബസ്‌ സർവീസില്ല, ചുറ്റിക്കറങ്ങി കുടവൂർക്കാർ

കൊവിഡ് സമയത്ത് നിറുത്തലാക്കി

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ കുടവൂർ മേഖലയിൽ ബസ് സർവീസില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു.തലവിള - പുലിക്കുഴി - സീമന്തപുരം വഴി കുടവൂർ മേഖലയിലൂടെ ഉണ്ടായിരുന്ന മൂന്ന് കെ.എസ്.ആർ.ടി.സി ബസും രണ്ട് സ്വകാര്യ ബസും നിറുത്തലാക്കിയതോടെയാണ് യാത്രാക്ലേശം രൂക്ഷമായാത്.

കൊവിഡിന് മുൻപ് യഥേഷ്ട‌ം ഓടിയിരുന്ന ബസ് സർവീസുകളാണ് വർഷങ്ങളായി മുടങ്ങിയിരിക്കുന്നത്.
അമിതമായ ഓട്ടോ ചാർജ് നൽകിയാണ് ഇപ്പോൾ കുടവൂർ നിവാസികൾ യാത്ര ചെയ്യുന്നത്.രാത്രിയാത്ര ഇതിലേറെ കഷ്ടപ്പാടാണ്.തെരുവുനായ,കാട്ടുപന്നികൾ എന്നിവയുടെ ആക്രമണം ഭയന്നാണ് മേഖലയിലെ രാത്രി യാത്ര.നിരവധിപേർ ഇതിനോടകം കാട്ടുപന്നികളുടെ ആക്രമണത്തിനിരയായി.

കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ നാവായിക്കുളം വഴി കുടവൂരിലെ ഗ്രാമീണ മേഖലകളിലൂടെ സർവീസ് നടത്തി തിരികെ മടവൂർ,നഗരൂർ,കരവാരം പഞ്ചായത്തിലൂടെ കടന്നു പോയാൽ നല്ല കളക്‌ഷൻ ലഭിക്കുകയും യാത്രാക്ലേശം പരിഹരിക്കപ്പെടുകയും ചെയ്യുമെന്ന് നാട്ടുകാർ പറയുന്നു.

നിറുത്തലാക്കിയത്

3 കെ.എസ്.ആർ.ടി

2 സ്വകാര്യ ബസ് സർവീസുകൾ

റോഡ് നന്നെങ്കിലും

നല്ല റോഡ്,കൂടുതൽ കളക്ഷൻ എന്നിവയുണ്ടായിട്ടും സർവീസ് തുടങ്ങാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്

നിലവിൽ കിലോമീറ്ററുകൾ ചുറ്റിയാണ് പ്രദേശവാസികളുടെ യാത്ര.പാരിപ്പള്ളി,കല്ലമ്പലം തുടങ്ങിയ ടൗണുകളിൽ എത്തി വേണം രോഗികൾ ഉൾപ്പെടെയുള്ളവർക്ക് യാത്ര ചെയ്യാൻ.വിദ്യാർത്ഥികളും ഇതുമൂലം ദുരിതത്തിലാണ്.സമയനഷ്ടവും കാശും നഷ്ടപ്പെടുന്നുവെന്ന് നാട്ടുകാർ പരാതിപ്പെടുന്നു

നിറുത്തലാക്കിയ സർവീസുകൾ പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ട്‌ നിരവധി നിവേദനങ്ങൾ അധികൃതർക്ക് നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

കുടവൂർ നിസാം,വാർഡ്‌ മെമ്പർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL