SignIn
Kerala Kaumudi Online
Friday, 23 October 2026 5.50 PM IST

ക്ഷേത്രം വൃത്തിയാക്കാൻ ചെന്നൈയിൽ നിന്ന് സംഘം

nelluvai

തൃശൂർ : ക്ഷേത്രം കഴുകി വൃത്തിയാക്കാൻ ചെന്നൈയിൽ നിന്ന് 60 അംഗ സംഘം. നെല്ലുവായ് ശ്രീധന്വന്തരി ക്ഷേത്രം കഴുകി വൃത്തിയാക്കാനാണ് ചെന്നൈയിൽ നിന്ന് യൂത്ത് അസോസിയേഷൻ ഒഫ് കൾച്ചറൽ ഡെവലപ്‌മെന്റ് എന്ന സംഘടനയുടെ' പരമം പവിത്രം' എന്ന പദ്ധതിയുടെ ഭാഗമായി 60 പേർ ക്ഷേത്രത്തിലെത്തി ക്ഷേത്രവും വിളക്കും പാത്രങ്ങളുമെല്ലാം വൃത്തിയാക്കി. ഡോക്ടർമാരും, എൻജിനീയർമാരും, അഡ്വക്കേറ്റുമാരും തുടങ്ങി വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയിൽ ഉരുത്തിരിഞ്ഞ ഈ ആശയം തമിഴ്‌നാട്ടിലെ ആയിരത്തോളം ക്ഷേത്രങ്ങളിൽ പ്രാവർത്തികമാക്കിയ ശേഷമാണ് നെല്ലുവായ് ക്ഷേത്ര ശുചീകരണത്തിനായെത്തിയത്. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും ഇവരെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL