SignIn
Kerala Kaumudi Online
Friday, 23 October 2026 5.50 PM IST

വയനാടിന്റെ പുനർജനി:  കാർഷിക പദ്ധതികൾ നടപ്പിലാക്കും

prasad

തൃശൂർ: പശ്ചിമഘട്ടത്തിൽ ഉത്പാദിപ്പിക്കുന്ന വിഷരഹിതമായ കാർഷിക ഉത്പന്നങ്ങൾക്കും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്കുമുള്ള വിപണിമൂല്യം പ്രയോജനപ്പെടുത്തി വയനാടിന്റെ പുനർജനിക്ക് ആവശ്യമായ പദ്ധതികൾ തയ്യാറാക്കുമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായി കേരള കാർഷിക സർവകലാശാലയിൽ നിർമ്മാണം പൂർത്തിയാക്കിയ ഹോസ്റ്റൽ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എല്ലാത്തരം കൃഷിരീതികളും പശ്ചിമഘട്ടത്തിൽ പ്രായോഗികമല്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെ.രാജൻ അദ്ധ്യക്ഷനായി. കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ.എ.സക്കീർ ഹുസൈൻ, ഡോ.എ.ഗോപാലകൃഷ്ണൻ, ശ്രീലത സുകുമാരൻ, ഫിസിക്കൽ പ്ലാന്റ് ഡയറക്ടർ ഡോ.കെ.ആർ.അനിൽ, ഡോ.ഇ.ജി.രഞ്ജിത്ത് കുമാർ, ഡോ.എസ്‌.ഗോപകുമാർ, ഡോ.യാമിനി വർമ്മ, നൂറുദിന പരിപാടി കോഓർഡിനേറ്റർ ഡോ.ബെറിൻ പത്രോസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, AGRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL