
തൃശൂർ: തൃശൂർ, പാലക്കാട് ജില്ലകളിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ബിസിനസ് ലോൺ ക്യാമ്പിൽ 6.90 കോടിയുടെ സംരംഭകവായ്പകൾക്ക് ശുപാർശ നൽകി. ക്യാമ്പിൽ 108 പ്രവാസി സംരംഭകരാണ് പങ്കെടുക്കാനെത്തിയത്. 63 പേരുടെ പദ്ധതികൾക്ക് കാനറാ ബാങ്ക് വഴിയും ഏഴ് പേർക്ക് മറ്റ് ബാങ്കുകൾ മുഖേനയുമാണ് നോർക്ക വഴി വായ്പയ്ക്ക് ശുപാർശ നൽകിയത്. 18 പേരുടെ അപേക്ഷ പുന:പരിശോധനയ്ക്ക് ശേഷം പരിഗണിക്കും. ഏഴ് സംരംഭകരുടെ പദ്ധതി പുന:പരിശോധനയ്ക്കു വിട്ടു. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പദ്ധതി പ്രകാരമായിരുന്നു ക്യാമ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |