തിരുവനന്തപുരം: കെഎഫ്സി വായ്പാ തട്ടിപ്പ് കേസിൽ മുൻ എംഎൽഎ പി വി അൻവറിന് വീണ്ടും തിരിച്ചടി. വിജിലൻസ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി വീണ്ടും തള്ളി. 2015-ൽ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്ന് മാനദണ്ഡങ്ങൾ പാലിക്കാതെ ഒരേ ഈട് വസ്തു കാണിച്ച് വായ്പകൾ എടുത്തുവെന്നതാണ് പി വി അൻവറിനെതിരെയുള്ള ആരോപണം.
മലങ്കുളം കൺസ്ട്രക്‌ഷൻസ്, പിവിആർ ഡെവലപ്പേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ പേരിലും അൻവറിന്റെ ഡ്രൈവർ സിയാദിന്റെ പേരിലുമായി എടുത്ത വായ്പകൾ തിരിച്ചടക്കാത്തത് വഴി കെഎഫ്‌സിക്ക് പലിശയടക്കം 22 കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി വിജിലൻസ് കണ്ടെത്തിയിരുന്നു. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ ഡിയും കേസ് എടുത്തതിനെത്തുടർന്ന് അൻവറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അൻവർ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെ ഉയർന്നത് വ്യാജ പരാതിയാണെന്നായിരുന്നു അൻവറിന്റെ വാദം.
പരാതിക്കാരനായ മുരുകേഷ് കേസിലെ തെളിവുകൾ കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്ന് പി വി അൻവർ തന്നെ സ്വമേധയാ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിക്കുന്നുവെന്ന് അറിയിച്ചതിനെത്തുടർന്നാണ് ഇപ്പോഴത്തെ നടപടി. കഴിഞ്ഞ മാർച്ചിലും ഈ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.
Former MLA P V Anvar suffered another setback in the KFC loan fraud case after the Kerala High Court dismissed his plea seeking to quash the vigilance case. He was accused of obtaining loans in 2015 by showing the same property as collateral without following norms. Vigilance alleged KFC suffered losses exceeding ₹22 crore, including interest, due to unpaid loans.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |