ഗുരുവായൂർ: മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ കളിവിളക്ക് തെളിഞ്ഞു. ക്ഷേത്ര തിരുമുറ്റത്ത് നിറഞ്ഞ ഭക്തരുടെ സാന്നിദ്ധ്യത്തിൽ അവതാര കൃഷ്ണൻ അരങ്ങിൽ നിറഞ്ഞാടി. ക്ഷേത്രത്തിനകത്ത് വടക്കിനി മുറ്റത്താണ് ഞായറാഴ്ച രാത്രി കൃഷ്ണനാട്ടം അരങ്ങേറിയത്. രാത്രി ക്ഷേത്രത്തിൽ വിളക്കെഴുന്നള്ളിപ്പും തൃപ്പുകയും കഴിഞ്ഞ് ക്ഷേത്രനട അടച്ച ശേഷം 10.30 ഓടെയായിരുന്നു കൃഷ്ണനാട്ടം അരങ്ങേറിയത്. 345 പേർ അവതാരം കളി ശീട്ടാക്കിയിരുന്നു. ഇന്നലെ രാത്രി കാളിയമർദ്ദനം കഥ അരങ്ങേറി. ചൊവ്വാഴ്ച ദിവസങ്ങളിൽ കൃഷ്ണനാട്ടം കളിയുണ്ടാകുക പതിവില്ല. അതിനാൽ ഇന്ന് കളിയില്ല. നാളെ രാസക്രീഡ കഥ അരങ്ങേറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |